ഇ​വി​ടെവ​രെ എ​ത്തി​യ​ത് പോ​രാ​ട്ട​ത്തി​ലൂ​ടെ…  വിവാഹത്തോടെ ഗ്ലാമർ  റോളുകൾ നിന്ന് വിട്ടുനിനിന്നെങ്കിൽ, ഇനി സമാന്തവരുന്നത് ഹോ​ട്ട് രം​ഗ​ങ്ങ​ളുമായി…


ഒ​രുത​ര​ത്തി​ലു​ള്ള സി​നി​മാ പാ​ര​മ്പ​ര്യ​വു​മി​ല്ലാ​തെ സ്വ​ന്തം ക​ഴി​വുകൊ​ണ്ട് തെ​ന്നി​ന്ത്യ​യി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി മാ​റി​യ താ​ര​മാ​ണ് സാ​മ​ന്ത. ദാ​മ്പ​ത്യജീ​വി​തം അ​വ​സാ​നി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കുറച്ചു നാളുക ളായി ന​ടി വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന​ത്.

ര​ണ്ടാ​ളു​ടെ​യും സ​മ്മ​ത​ത്തോ​ടെ​യാ​ണ് വി​വാ​ഹ​മോ​ച​നം തീ​രു​മാ​നി​ച്ച​ത്. ഇ​ക്കാ​ര്യം താ​ര​ങ്ങ​ള്‍ത​ന്നെ പ​ങ്കു​വ​ച്ചെ​ങ്കി​ലും വി​മ​ര്‍​ശ​ന​ങ്ങ​ള്‍ സാ​മ​ന്ത​യ്ക്കു മാ​ത്ര​മാ​യി​രു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ ക​ട​ന്നാ​ക്ര​മ​ണം സ​ഹി​ക്കാ​ന്‍പ​റ്റാ​തെ പ​ല​പ്പോ​ഴും ന​ടി തു​റ​ന്ന​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

വീ​ണ്ടും ഇ​തേ വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ച്ചെ​ത്തി​യ സാ​മ​ന്ത​യു​ടെ വാ​ക്കു​ക​ളാ​ണ് വൈ​റ​ലാ​കുന്ന​ത്. ഒ​പ്പം അ​ഭി​ന​യജീ​വി​ത​ത്തി​ലെ വെ​ല്ലു​വി​ളി മ​റിക​ട​ക്കു​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്നും താ​രം പ​റ​യു​ന്നു.

സി​നി​മ​യി​ല്‍ ത​നി​ക്ക് ല​ഭി​ക്കു​ന്ന വെ​ല്ലു​വി​ളിനി​റ​ഞ്ഞ​തും സ്റ്റീ​രി​യോ ടൈ​പ്പ് വേ​ഷ​ങ്ങ​ളും മ​നോ​ഹ​ര​മാ​ക്കാ​ന്‍ താ​ന്‍ ശ്ര​മി​ക്കു​ന്ന ല​ളി​ത​മാ​യൊ​രു ചി​ന്ത​യെ കു​റി​ച്ചാ​ണ് സാ​മ​ന്ത പ​റ​യു​ന്ന​ത്. ‘മാ​റ്റം വ​രു​മ്പോ​ള്‍ ആ​രെ​ങ്കി​ലും ആ​ദ്യ പ​ടി സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ട്’ എ​ന്നാ​ണ് ന​ടി​യു​ടെ അ​ഭി​പ്രാ​യം.

വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ള്‍ ഉ​ള്ള​വ​രാ​യി​രി​ക്കാ​ന്‍ ഞാ​ന്‍ ആ​ളു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യാ​റു​ള്ള​ത്. പ​ക്ഷേ ന​മു​ക്ക് എ​പ്പോ​ഴും പ​ര​സ്പ​രം സ്നേ​ഹി​ക്കാ​നും അ​നു​ക​മ്പ കാ​ണി​ക്കാ​നും ക​ഴി​യും. അ​വ​രു​ടെ നി​രാ​ശ കൂ​ടു​ത​ല്‍ പ​രി​ഷ്‌​കൃ​ത​മാ​യ രീ​തി​യി​ല്‍ പ്ര​ക​ടി​പ്പി​ക്കാ​ന്‍ മാ​ത്ര​മേ ഞാ​ന്‍ അ​വ​രോ​ട് അ​ഭ്യ​ര്‍​ഥി​ക്കു​ന്നു​ള്ളു.

എ​ന്‍റെ ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ല്‍, ഞാ​ന്‍ ഒ​രു ക്യൂ​ട്ട്, ബ​ബ്ലി, ഭീ​ഷ​ണി​യു​ള്ള വ്യ​ക്തി​യാ​യി ടൈ​പ്പ് കാ​സ്റ്റ് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. അ​തി​നെ​തി​രേ ഞാ​ന്‍ പോ​രാ​ടി. എ​ന്‍റെ ക​ഠി​നാ​ധ്വാ​ന​ത്തി​നു ഫ​ല​മു​ണ്ടാ​യി. ഇ​പ്പോ​ള്‍ എ​നി​ക്ക് വാ​ഗ്ദാ​നം ചെ​യ്യു​ന്ന എല്ലാ റോ​ളു​ക​ളും വ്യ​ത്യ​സ്ത​വും ആ​ക​ര്‍​ഷ​ണീ​യ​ത ഉ​ള്ള​തു​മാ​ണെ​ന്ന് എ​നി​ക്ക് പ​റ​യാ​ന്‍ ക​ഴി​യും എ​ന്നും സാ​മ​ന്ത വ്യ​ക്ത​മാ​ക്കു​ന്നു.

നാ​ഗചൈ​ത​ന്യ​യു​മാ​യു​ള്ള വി​വാ​ഹ​ത്തോ​ടെ ഗ്ലാ​മ​റ​സ് റോ​ളു​ക​ളി​ല്‍ നി​ന്നെ​ല്ലാം വി​ട്ടുനി​ന്ന സാ​മ​ന്ത ഇ​പ്പോ​ള്‍ ആ ​തീ​രു​മാ​നം മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. അ​ല്ലു അ​ര്‍​ജു​ന്‍ നാ​യ​ക​നാ​യെത്തു​ന്ന ആ​ക‌്ഷ​ന്‍ ത്രി​ല്ല​ര്‍ ചി​ത്ര​ത്തി​ല്‍ സാ​മ​ന്ത​യു​ടെ ഒ​രു ഐ​റ്റം സോം​ഗ് ഉ​ണ്ടാ​വു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

കോ​ടി​ക​ള്‍ പ്ര​തി​ഫ​ലം വാ​ങ്ങിയാണ് സാ​മ​ന്ത ഒ​രു പാ​ട്ടു സീ​നി​ല്‍ മാ​ത്ര​മാ​യി അ​ഭി​ന​യി​ക്കാ​ന്‍ എ​ത്തു​ന്ന​ത്. സാ​മ​ന്ത​യു​ടെ ഇ​തു​വ​രെ കാ​ണാ​ത്ത ഹോ​ട്ട് രം​ഗ​ങ്ങ​ൾ ഗാ​ന​ത്തി​ലു​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ശാ​കു​ന്ത​ളം എ​ന്ന സി​നി​മ​യാ​ണ് സാ​മ​ന്ത​യു​ടേ​താ​യി ഇ​നി വ​രാ​നി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment