കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയിൽ പൊതുമരാമത്ത് വകുപ്പിനെതിരേ വിമർശനം നടത്തിയതിൽ വിശദീകരണവുമായി നടൻ ജയസൂര്യ. പ്രതികരണം ഉള്ളിൽനിന്ന് വന്നതാണെന്നാണ് ജയസൂര്യയുടെ മറുപടി.
അഭിപ്രായം വേദിയിൽ പറഞ്ഞോട്ടെയെന്ന് മന്ത്രിയോട് ചോദിച്ചിരുന്നു. തെറ്റുകൾ ചൂണ്ടിക്കാണിക്കപ്പെടണമെന്ന് മന്ത്രി തന്നോട് മറുപടിയായി പറഞ്ഞു. ഇതോടെയാണ് താൻ വേദിയിൽ അത്തരത്തിൽ പ്രസംഗിച്ചത്.
നമ്മുടെ നാട്ടിലെ റോഡുകളുടെ ശോചനീയാവസ്ഥ കാണുമ്പോൾ പ്രതികരിച്ചു പോകാറുണ്ട്. ഉന്നയിച്ച വിഷയം പരിഹരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.
റിയാസ് നമ്മുടെ ശബ്ദത്തിന് മൂല്യം കൊടുക്കുന്ന മന്ത്രിയാണെന്നും ജയസൂര്യ പറഞ്ഞു.