പുതുക്കാട്: ബിജെപി മണ്ഡ ലം പ്രസിഡന്റുമാർ സഞ്ചരിച്ചിരുന്ന കാറിൽ പാന്പിനെ കണ്ടതു പരിഭ്രാന്തി പരത്തി.
നിയുക്ത മണ്ഡലം പ്രസിഡന്റുമാരായ അരുൺ പന്തല്ലൂർ, എ.ജി. രാജേഷ് എന്നിവർ സഞ്ചരിച്ച കാറിലാണു പാന്പിനെ കണ്ടത്.
പുതുക്കാട് സിഗ്നലിൽ വച്ചാണ് കാറിന്റെ മീറ്റർ ബോർഡിൽ പാന്പിനെ കണ്ടത്. സ്റ്റിയറിംഗിലേക്കു പാന്പ് വന്നതോടെ ഇരുവരും കാർ നിർത്തി പുറത്തേക്കിറങ്ങി.
പിന്നീട് ഡാഷ് ബോർഡിനുള്ളിലേക്കു പാന്പ് കടന്നതോടെ ഇവർ ആന്പല്ലൂരിലെ സർവീസ് സെന്ററിൽ കാർ എത്തിക്കുകയായിരുന്നു.
വനംവകുപ്പിന്റെ പാന്പ് പിടിത്തക്കാരനെ വിളിച്ചു വരുത്തി കാർ പരിശോധിച്ചെങ്കിലും ഡാഷ് ബോർഡിനുള്ളിൽ അകപ്പെട്ട പാന്പിനെ പിടികൂടാൻ കഴിഞ്ഞില്ല.
പിന്നീട് കാർ പേരാന്പ്രയിലെ വർക്ക്ഷോപ്പിൽ എത്തിച്ച് ഡാഷ് ബോർഡ് അഴിച്ചുമാറ്റുകയായിരുന്നു.