ആളൂർ: അത്ലറ്റിക്സിനൊപ്പം സിനിമയിലും മികവു തെളിയിച്ച സ്കൂൾ പ്രിൻസിപ്പൽ ജില്ല കരാട്ടെ ചാന്പ്യൻഷിപ്പിലും ജേതാവായി.
തൃപ്രയാർ ടിഎസ്ജിഎ ഇൻഡോർ സ്റ്റേഡിയത്തിൽവച്ച് കരാട്ടെ അസോസിയേഷൻ ഓഫ് തൃശൂർ സംഘടിപ്പിച്ച ജില്ലാ കരാട്ടെ ചാന്പ്യൻഷിപ്പിലാണ് ടി.ജെ. ലെയ്സൺ പുരുഷന്മാരുടെ വെറ്ററൻ വിഭാഗത്തിൽ സ്വർണമെഡൽ നേടിയത്.
ആളൂർ ആർഎം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടി.ജെ. ലെയ്സൻ ജില്ലാ കരാട്ടെ ചാന്പ്യൻഷിപ്പിൽ നേടിയ വിജയം തന്റെ ദീർഘകാല പരിശീലനം വഴിയാണു സാക്ഷാത്കരിച്ചത്.
സിനിമകളിലും ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ലെയ്സൻ ഗാനരചന, തിരക്കഥ, നിർമാണം എന്നീ മേഖലകളിലും പ്രവർത്തിക്കുകയും ചെയ്തു.
സ്കൂൾ റവന്യു ജില്ലാ കായിക മേളയിലെ 100 മീറ്റർ ഓട്ടമത്സരത്തിലെ ജേതാവായ ലെയ്സൻ സംസ്ഥാന മാസ്റ്റേഴ്സ് ചാന്പ്യൻഷിപ്പിലും പങ്കെടുത്തിട്ടുണ്ട്.
പ്രിൻസിപ്പിലായ സേവനത്തിനിടെ ഫുട്ബോൾ, ക്രിക്കറ്റ്, അത്ലറ്റിക് മേഖലകളിൽ പുതിയ പ്രതിഭകളെ കണ്ടെത്തി വേണ്ട സഹായങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്നതിനാൽ മികച്ച താരങ്ങളെ വാർത്തെടുക്കാനും കഴിഞ്ഞിട്ടുണ്ട്.