അമ്പലപ്പുഴ: ജനിതക തകരാറുമൂലം ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലായ യുവാവിന് മെഡിക്കൽ കോളേജാശുപത്രിയിൽ നടത്തിയ അത്യപൂർവ ശസ്ത്രക്രിയയിലൂടെ പുതു ജന്മം.
കായംകുളം വേലൻചിറ മണ്ണൂത്തറയിൽ രാജിവ് ജയലക്ഷ്മി ദമ്പതികളുടെ മകൻ ജയദേവി (25) നെയാണ് അതി സങ്കീർണമായ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.
കഴിഞ്ഞ എട്ടു വർഷമായി ഇരുചക്ര വാഹന വർക്ക് ഷോപ്പ് നടത്തി വന്നിരുന്ന ജയദേവിന് കടുത്ത ശ്വാസം മുട്ടലും കാലിൽ നീരും അനുഭവപ്പെട്ടിരുന്നു.
നിരവധി സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും കുറവുണ്ടായില്ല. തുടർന്ന് 3 മാസം മുൻപ് ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി കാർഡിയോളജി വിഭാഗം വകുപ്പു മേധാവി ഡോ: മോഹന്റെ നിർദേശപ്രകാരം കാത്ത് ലാബിൽ ചികിത്സ ആരംഭിക്കുകയായിരുന്നു.
ഇതിനിടെ ആൻജിയോഗ്രാം പരിശോധനയും നടന്നു.കാത്ത് ലാബിൽ നടത്തിയ പരിശോധനയിലാണ് ജയദേവിന്റെ ഗുരുതരാവസ്ഥയിലായ രോഗത്തെക്കുറിച്ച് അറിഞ്ഞത്.
തുടർന്ന് കഴിഞ്ഞ 29 ന് 3 മണിക്കൂർ നീണ്ട അത്യപൂർവ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഒന്നര മണിക്കൂറോളം ഹൃദയത്തിന്റെ പ്രവർത്തനം നിലപ്പിച്ചിട്ടാണ് സങ്കീർണമായ ഈ ശസ്ത്രക്രിയ നടത്തിയത്.
സ്വകാര്യ ആശുപത്രികളിൽ 10 ലക്ഷം രൂപക്ക് മുകളിൽ ചെലവാകുന്ന ഈ ശസ്ത്രക്രിയക്ക് ജയദേവിന് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽപ്പെടുത്തി സൗജന്യമായിരുന്നു.
സർജൻമാരായ കാത്ത് ലാബ് വിഭാഗം മേധാവി ഡോ: രതീഷ് രാധാകൃഷ്ണൻ , ഡോ: ബിജു.കെ.ടി, ഡോ: ആനന്ദക്കുട്ടൻ.എസ്,
അനസ്തേഷ്യൻമാരായ ഡോ: ദീപാ ജോർജ്, ഡോ: വിമൽ, ഡോ:ഗോപിക, ഡോ.ഹരികൃഷ്ണൻ പെർഫ്യൂഷനിസ്റ്റുകളായ ബിജു.പി.കെ,അൻസു മാത്യം, ഹെഡ്സിസ്റ്റർമാരായ രാജി.വി, രാജലക്ഷ്മി, ഹാഷിദ്, സരിത,
നഴ്സിംഗ് അസിസ്റ്റൻ്റുമാരായ സുരേഷ്, രതീഷ് എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് ജയദേവിനെ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലെയ്ക്ക് കൈപിടിച്ചുയർത്തിയത്.