ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് രാത്രിയിൽ തമിഴ്നാട് വീണ്ടും തുറന്നതോടെ പെരിയാറിൽ ജലനിരപ്പ് ഉയർന്നു.
മൂന്നടിയോളമാണ് ജലനിരപ്പ് ഉയർന്നത്. വണ്ടിപ്പെരിയാർ കടശിക്കാട് ആറ്റോരം ഭാഗത്തെ അഞ്ച് വീടുകളിൽ വെള്ളം കയറി. റോഡുകളിൽ വെള്ളക്കെട്ടുമുണ്ടായി.
ഇതേ തുടർന്ന് മുല്ലപ്പെരിയാറിൽ മൂന്നു ഷട്ടറുകൾ അടച്ചു. നിലവിൽ തുറന്നു വിടുന്ന വെള്ളത്തിന്റെ ആളവ് 4800 ഘനയടിയായാണ് കുറച്ചത്.
നേരത്തേ, ചൊവ്വാഴ്ച രാത്രിയിൽ നാലും രാവിലെ നാലുമായി എട്ടു ഷട്ടറുകളാണ് തുറന്നത്.ഷട്ടറുകൾ 60 സെന്റിമീറ്റര്‍ വീതമാണ് രാത്രിയിൽ ഉയര്‍ത്തിയത്.
അണക്കെട്ടിലെ ജലനിരപ്പ് 141 അടി കവിഞ്ഞതോടെയാണ് തമിഴ്നാട് ഷട്ടറുകൾ തുറന്നത്. നിലവിൽ 141.90 അടിയാണ് ജലനിരപ്പ്. സെക്കൻഡിൽ 7,141 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്.