കിഴക്കമ്പലം പീഡനക്കേസിലെ പ്രതികളെയും ഇരയെയും കണ്ട പോലീസ് ഞെട്ടി! പീഡിപ്പിച്ചതും പീഡിപ്പിക്കപ്പെട്ടതും പ്രായപൂര്‍ത്തിയാകാത്തവര്‍

ktm-peedanamarrestകിഴക്കമ്പലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സംഘം ചേര്‍ന്നു പീഡിപ്പിച്ച കേസില്‍ ഒരാളെ കൂടി പോലീസ് തിരിച്ചറിഞ്ഞു. കാക്കനാട് തെങ്ങോട് സ്വദേശിയായ പത്തൊന്‍പതുകാരനാണ് പ്രതിയെന്നാണ് പോലീസ് നല്‍കുന്ന സൂചന. കേസിലെ മുഖ്യപ്രതി ഹര്‍ഷാദ് (19)ന്റെ സുഹൃത്താണ് ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലുള്ള പ്രതി. പെണ്‍കുട്ടിയുമായി പരിചയത്തിലായ ഇയാള്‍ കടമ്പ്രയാറിലും കൊച്ചിയിലെ ഹോം സ്റ്റേയിലും വച്ച് പീഡിപ്പിച്ചിട്ടുണ്ടന്നാണ് മൊഴി.

പീഡിക്കപ്പെട്ട പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നു പ്രതി. ഫോണ്‍വിളികളിലൂടെ ബന്ധം വളര്‍ന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കൂട്ടുകാര്‍ക്കും പീഡിപ്പിക്കാന്‍ അവസരം നല്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഇയാളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. നിരവധി തവണ ഇയാള്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി വ്യാജ നമ്പറുകള്‍ ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ഒളിസങ്കേതം തിരിച്ചറിഞ്ഞത്.

കേസില്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയടക്കം പത്ത് പ്രതികളെ ഇതു വരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കിഴക്കമ്പലം വിലങ്ങ് അറയ്ക്കല്‍ അനീഷ് (25), ഞാറള്ളൂര്‍ തടിയന്‍ വീട്ടില്‍ ജിബിന്‍ (19), കാക്കനാട് മുളന്തുരുത്തില്‍ ആദര്‍ശ് (19) പ്രധാന പ്രതിയാ ഹര്‍ഷാദ് (19), പട്ടിമറ്റം ചൂരക്കോട് മാനാത്തുപാടം രാഹുല്‍ (22) എന്നിവരാണ് പിടിയിലായവരില്‍ പ്രായപൂര്‍ത്തിയായവര്‍. പെണ്‍കുട്ടിയടക്കം അഞ്ച് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

Related posts