മ​ദ്യ​ല​ഹ​രി​യി​ൽ യു​വ​തി​യു​ടെ വീ​ട്ടി​ൽ ക​യ​റി ‌മോ​ശ​മാ​യ പെരുമാറ്റം; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ കേ​സ്


ക​ണ്ണൂ​ർ: മ​ദ്യ​ല​ഹ​രി​യി​ൽ ക​ണ്ണൂ​ർ ക്രൈം ബ്രാ​ഞ്ച് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​യു​ടെ വീ​ട്ടി​ൽ ക​യ​റി മോ​ശ​മാ​യി പെ​രു​മാ​റി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു.

സ്റ്റേ​റ്റ് ക്രൈം ​ബ്രാ​ഞ്ചി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ടി.​വി. പ്ര​ദീ​പ​നെ​തി​രെ​യാ​ണ് ജീ​വ​ന​ക്കാ​രി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത​ത്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നാ​ണ് കേ​സ്. ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​ക്കും ശി​പാ​ർ​ശ ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ്റ്റേ​റ്റ് ക്രൈം​ബ്രാ​ഞ്ചി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​ദീ​പ​ൻ ടി.​വി മ​ദ്യ​ല​ഹ​രി​യി​ൽ ക​ണ്ണൂ​രി​ലു​ള്ള യു​വ​തി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് കേ​സ്.

സം​ഭ​വ​ത്തി​ൽ ഇ​ന്ന​ലെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ.​ ഇ​ള​ങ്കൊ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തേ​ത്തുട​ർ​ന്നാ​ണ് ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

Related posts

Leave a Comment