എടക്കര: ഭാര്യയുടെ സ്വർണാഭരണങ്ങളുമായി മുങ്ങിയ ആളെ എട്ടു വർഷത്തിനുശേഷം വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു.
തിരൂർ തൃപ്രങ്ങോട് കള്ളിയത്ത് വീട്ടിൽ സലീം എന്ന അബ്ദുൾ സലീമി(43)നെയാണ് വഴിക്കടവ് പോലീസ് ഇൻസ്പെക്ടർ പി.അബ്ദുൾ ബഷീറും സംഘവും അറസ്റ്റ് ചെയ്തത്.
വഴിക്കടവ് മൊടപൊയ്ക സ്വദേശിനിയെ വിവാഹംചെയ്ത ശേഷം ഇയാൾ ഭാര്യയുടെ സ്വർണവുമായി മുങ്ങുകയായിരുന്നു.
പിന്നീട് പൊന്നാനി തെയ്യങ്ങോട് നിന്നു മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ഒളിവിൽ താമസിക്കവെയാണ് ഇയാളെ പോലീസ് പിടികൂടിയത്. പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടകൂടിയത്.