തെറ്റ് ആവർത്തിക്കില്ല
സിനിമയായാലും ജീവിതമായാലും നമ്മൾ ആരെയെങ്കിലും വിശ്വസിച്ചാണ് പല തീരുമാനങ്ങളുമെടുക്കുന്നത്. വിശ്വസിക്കുന്നവർ കഴുത്തറുത്താലെന്തു ചെയ്യും! ദൈവം അറിയാതെ നമ്മുടെ ആരുടെയും ജീവിതത്തിൽ ഒന്നും സംഭവിക്കില്ല.
കുറേപ്പേർക്ക് നല്ല കാര്യങ്ങൾ സംഭവിക്കും. കുറേപ്പേർക്ക് മോശം കാര്യങ്ങളും. എനിക്കു വിവാഹ ജീവിതത്തിൽ രാശിയില്ല. അതാണു സത്യം. ദൈവം എനിക്ക് അതു വിധിച്ചിട്ടുള്ളതല്ല.
എന്നിട്ടും അതിന്റെ പിന്നാലെ വീണ്ടും വീണ്ടും പോയത് എന്റെ തെറ്റാണ്. ആദ്യത്തെ ദുരനുഭവത്തിൽ നിന്ന് തന്നെ വിവാഹവും കുടുംബ ജീവിതവും വേണ്ടെന്നു ഞാൻ തീരുമാനിക്കേണ്ടതായിരുന്നു.
അഭിനയിക്കാൻ ദൈവം കഴിവുതന്നു. അതിൽ ശ്രദ്ധിക്കാതെ ഇതിനു പുറകേ പോയതാണ് എന്റെ തെറ്റ്. ഇനി ഒരിക്കലും ആ തെറ്റ് ഞാൻ ആവർത്തിക്കില്ല. ചിലർക്ക് കുടുംബജീവിതം നന്നാകും.
പക്ഷേ പ്രൊഫഷനിൽ ശോഭിക്കില്ല. ദൈവം എനിക്കൊരു നല്ല പ്രൊഫഷൻ തന്നു. നല്ല സിനിമകൾ തന്നു. ആ സമയത്ത് ഞാൻ കുടുംബ ജീവിതം തേടിപ്പോയത് എന്റെ തെറ്റ്. -ചാർമിള