കോഴിക്കോട്: റോഡില്‍ തുപ്പിയാല്‍ ഇനി പണികിട്ടും. കോവിഡ് മൂന്നാംതരംഗം മുന്‍നിര്‍ത്തി പൊതുഇടങ്ങളില്‍ തുപ്പുന്നതിനെതിരേ “സ്റ്റോപ്പ് ഇന്ത്യ സ്പിറ്റിംഗ്’ കാമ്പയിന് സംസ്ഥാനത്തും വ്യാപിപ്പിക്കുന്നു.
വിവിധ സന്നദ്ധ സംഘടനകള്‍, ആരോഗ്യപ്രവര്‍ത്തകര്‍, എന്‍എസ്എസ്, കോളജ് വിദ്യാര്‍ഥികള്‍ എന്നിവരെയെല്ലാം ഉള്‍ക്കൊള്ളിച്ച് “ബ്യൂട്ടിഫുള്‍ ഭാരത്’ എന്ന പേരിൽ ബോധവത്കരണം നടത്തും.
ആദ്യം ബോധവത്കരണം പിന്നെ ശക്തമായ നടപടി എന്ന രീതിയിലാണ് നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് മാത്രമല്ല മറ്റുരോഗങ്ങള്‍ക്കും പൊതുസ്ഥലങ്ങളിലെ തുപ്പല് കാരണമാകുന്നുണ്ട്.
പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതിന് 2000 രൂപ വരെ പിഴ ചുമത്താം. കേന്ദ്രമാര്‍ഗനിര്‍ദേശം വരും മുമ്പേ സുല്‍ത്താന്‍ ബത്തേരിയിലും കോഴിക്കോട്ടും ഇത്തരത്തില്‍ നടപടി സ്വീകരിച്ചിരുന്നു.
ഇതാണ് സംസ്ഥാനത്തുടനീളം ശക്തമായി നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.