ആലപ്പുഴ : കലവൂർ പാലത്തിനു തെക്കുവശത്തുള്ള റോഡിലൂടെ നടന്നു പോകുകയായിരുന്ന 81 വയസുള്ള സ്ത്രീയുടെ കഴുത്തിൽ കിടന്ന സ്വർണ മാല പൊട്ടിക്കാന്‍ ശ്രമിക്കുകയും 3.5 ഗ്രാം തൂക്കം വരുന്ന മാലയുടെ കഷണവുമായി കടന്നു കളയുകയും ചെയ്ത സ്ത്രീ അറസ്റ്റിൽ.
അറസ്റ്റിലായ ആലപ്പുഴ കളപ്പുര ചക്കംപറമ്പ് വീട്ടിൽ രമാദേവി(45)യെ റിമാൻഡ് ചെയ്തു.
ആറിന് രാവിലെ 11.30 മണിയോടുകൂടിയാണ് സ്കൂട്ടറിൽ വന്ന പ്രതി വൃദ്ധയുടെ സമീപമെത്തി വിവരം തിരക്കാനെന്ന വ്യാജേന സംസാരിച്ച് നില്‍ക്കുകയും മാല പൊട്ടിച്ച് കടക്കുകയുമായിരുന്നു.
സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്റെ നമ്പർ കണ്ടെത്തി ഇവരെ പിടികൂടുകയായിരുന്നു. സ്വർണം നഗരത്തിലെ കടയിൽ നിന്നു വീണ്ടെടുത്തു.