പ​ക്ഷി​പ്പ​നി; രോ​ഗബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ മു​ട്ട​യ്ക്കും ഇ​റ​ച്ചി​ക്കും നി​രോ​ധ​നം


ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ള​ക്ട​ര്‍ എ. ​അ​ല​ക്‌​സാ​ണ്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന അ​ടി​യ​ന്ത​ര യോ​ഗം രോ​ഗവ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.

രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച മേ​ഖ​ല​ക​ളി​ല്‍ താ​റാ​വ്, കോ​ഴി, കാ​ട, വ​ള​ര്‍​ത്തു​പ​ക്ഷി​ക​ള്‍ ഇ​വ​യു​ടെ മു​ട്ട, ഇ​റ​ച്ചി, കാ​ഷ്ടം (വ​ളം) എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​വും വി​പ​ണ​ന​വും നി​രോ​ധി​ച്ച് ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു.

ച​മ്പ​ക്കു​ളം, നെ​ടു​മു​ടി, മു​ട്ടാ​ര്‍, വീ​യ​പു​രം, ക​രു​വാ​റ്റ, തൃ​ക്കു​ന്ന​പ്പു​ഴ, ത​ക​ഴി, പു​റ​ക്കാ​ട്, അ​മ്പ​ല​പ്പു​ഴ തെ​ക്ക്, അ​മ്പ​ല​പ്പു​ഴ വ​ട​ക്ക്, എ​ട​ത്വ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭാ മേ​ഖ​ല​യി​ലു​മാ​ണ് ഈ ​നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​കു​ക.

ത​ക​ഴി പ​ഞ്ചാ​യ​ത്ത് പ​ത്താം​വാ​ര്‍​ഡി​ല്‍ ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​ത്തെ പ​ക്ഷി​ക​ളെ കൊ​ന്ന് സു​ര​ക്ഷി​ത​മാ​യി മ​റ​വുചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു പി​ന്തു​ണ ന​ല്‍​കു​ന്ന​തി​നും പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​നും പോ​ലീ​സി​നു നി​ര്‍​ദേ​ശം ന​ല്‍​കി. ഈ ​വാ​ര്‍​ഡി​ല്‍ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച പ്ര​ദേ​ശ​ത്തെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു.

ഇ​വി​ടേ​ക്കും ഇ​വി​ടെനി​ന്നും പു​റ​ത്തേ​ക്കും ആ​ളു​ക​ളു​ടെ​യും വാ​ഹ​ന​ങ്ങ​ളു​ടെ​യും സ​ഞ്ചാ​രം നി​രോ​ധി​ച്ചി​ട്ടു​ണ്ട്. റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീ​മു​ക​ളു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കി​യാ​ണ് മൃ​ഗ​സം​ര​ക്ഷ​ണവ​കു​പ്പ് പ​ക്ഷി​ക​ളെ മ​റ​വു​ചെ​യ്യു​ക.

രോ​ഗം സ്ഥി​രീ​ക​രി​ച്ച മേ​ഖ​ല​ക​ളി​ല്‍ ആ​ര്‍​ആ​ര്‍​ടി​ക​ളെ നി​യോ​ഗി​ച്ച് ജ​ന​ങ്ങ​ള്‍​ക്കു പ്ര​തി​രോ​ധ മ​രു​ന്നു​ക​ള്‍ വി​ത​ര​ണം ചെ​യ്യും.ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ള്‍​ക്ക് രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ടോയെന്നു നി​രീ​ക്ഷി​ക്കു​ന്ന​തി​നും ഇ​വ​ടെ പ​രി​ശോ​ധി​ക്കു​ന്ന​തി​നും അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.

പ​ക്ഷി​പ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ദൈ​നം​ദി​ന റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

യോ​ഗ​ത്തി​ല്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ശ സി. ​ഏ​ബ്ര​ഹാം (ഡി​എം), ജി​ല്ലാ സ​ർ​വ​യ​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ഡോ. ​ദീ​പ്തി, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഓ​ഫീ​സ​ര്‍ ഡോ. ​എ.​ജി. ജി​യോ, അ​മ്പ​ല​പ്പു​ഴ ത​ഹ​സി​ല്‍​ദാ​ര്‍ പ്രീ​ത പ്ര​താ​പ​ന്‍, പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​എ​സ്. സു​ദ​ര്‍​ശ​ന​ന്‍, ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ര്‍ ഡോ. ​എ​സ്.​ജെ. ലേ​ഖ, ഡോ. ​എ​ല്‍.​ജെ. കൃ​ഷ്ണ കി​ഷോ​ര്‍, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ള്‍, വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment