ഊട്ടി: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ അപകടസ്ഥലത്തുനിന്നു പുറത്തെടുത്തത് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയ ഗ്രാമവാസിയായ എ. ശിവകുമാർ.
പുറത്തെടുക്കുമ്പോൾ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നുവെന്ന് ശിവകുമാർ പറഞ്ഞു. ദേഹമാസകലം പൊള്ളലേറ്റ നിലയിലായിരുന്ന അദ്ദേഹം വെള്ളം ചോദിച്ചു.
എന്നാൽ വെള്ളം കൊടുക്കാൻ തനിക്കു കഴിഞ്ഞില്ലെന്നും ദുഃഖത്തോടെ ശിവകുമാർ പറഞ്ഞു.
താൻ രക്ഷിക്കാൻ ശ്രമിച്ചതു സൈനിക മേധാവിയെയാണെന്ന് പിന്നീടാണ് അറിഞ്ഞതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു.