സിമന്‍റ് ഉപയോഗിച്ച് വള്ളം ഉണ്ടാക്കാൻ പറ്റുമോ ‍? സുകുമാരൻ ചെയ്തിട്ടുണ്ട്; സു​കു​മാ​ര​ന്‍റെ അ​ടു​ത്ത ല​ക്ഷ്യംകേട്ട് ആരും ഞെട്ടരുത്…

ബി​ജു ഇ​ത്തി​ത്ത​റ

ക​ടു​ത്തു​രു​ത്തി: പൂ​ര്‍​ണ​മാ​യും സി​മ​ന്‍റ് ഉ​പ​യോ​ഗി​ച്ചു വ​ള്ളം നി​ര്‍​മി​ച്ച സു​കു​മാ​ര​ന്‍റെ അ​ടു​ത്ത ല​ക്ഷ്യം വെ​ള്ള​ത്തി​ല്‍ ഒ​ഴു​കി ന​ട​ക്കു​ന്ന വ​ഞ്ചി​വീ​ട് നി​ര്‍​മി​ക്കു​ക​യെ​ന്ന​താ​ണ്. ഇ​തി​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ള്‍ സു​കു​മാ​ര​ന്‍ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

വെ​ള്ള​പ്പൊ​ക്കത്തെ മ​റി​ക​ട​ക്കാ​നാ​ണ് ക​പി​ക്കാ​ട് മാ​ത്തു​ണ്ണി​പ​റ​മ്പി​ല്‍ സു​കു​മാ​ര​ന്‍ വ​ഞ്ചി​വീ​ട് നി​ര്‍​മാ​ണ​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന​ത്.

പൂ​ര്‍​ണ​മാ​യും സി​മ​ന്‌റ് ഉ​പ​യോ​ഗി​ച്ചു വ​ള്ളം നി​ര്‍​മി​ച്ചു അ​ഞ്ച് വ​ര്‍​ഷ​ത്തി​ലേറെ​യാ​യി ഉ​പ​യോ​ഗി​ച്ചു വ​രി​ക​യാ​ണ് ഇ​ദ്ദേഹം.

ഇ​ക്കാ​ല​മ​ത്ര​യും വീ​ട്ടി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കാ​നും മ​റ്റു ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​മെ​ല്ലാം സു​കു​മാ​ര​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് സി​മന്‍റ് വ​ള്ളം ത​ന്നെ. മേ​സ്തി​രി പ​ണി​ക്കാ​ര​നാ​ണ്.

25,00 രൂ​പ വ​ള്ളം നി​ര്‍​മാ​ണ​ത്തി​നാ​യി ചെല​വാ​യി. ചി​ല സു​ഹൃ​ത്തു​ക്ക​ളും വ​ള്ളം നി​ര്‍​മാ​ണ​ത്തി​ന്‍റെ സ​മ​യ​ങ്ങ​ളി​ല്‍ സ​ഹാ​യി​ച്ചി​രു​ന്നു​വെ​ന്നു സു​കു​മാ​ര​ന്‍ പ​റ​ഞ്ഞു.

ത​ന്‍റെ ര​ണ്ട് വീ​ടു​ക​ള്‍ നി​ര്‍​മി​ച്ച​പ്പോ​ഴും ഇ​ത്ത​ര​ത്തി​ല്‍ വി​ത്യ​സ്ത​ത കൊ​ണ്ടു​വ​രാ​ന്‍ സു​കു​മാ​ര​ന്‍ ശ്ര​മി​ച്ചു. ക​ല്ലും ക​ട്ട​യും പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കി, ഇ​രു​മ്പ് നെ​റ്റും സി​മ​ന്‍റും ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ടി​ന്റെ ഭി​ത്തി നി​ര്‍​മി​ച്ച​ത്.

ഒ​ന്ന​ര ഇ​ഞ്ച് ക​ന​ത്തി​ല്‍ ഭി​ത്തി നി​ര്‍​മി​ച്ച ശേ​ഷം മേ​ല്‍​ക്കൂ​ര വാ​ര്‍​ക്കു​ക​യാ​യി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞെ​ങ്കി​ലും വീ​ടി​ന് ഒ​രു ത​ക​രാ​റും സം​ഭ​വി​ച്ചി​ല്ലെ​ന്നും സു​കു​മാ​ര​ന്‍ പ​റ​യു​ന്നു.

ര​ണ്ടാ​മ​ത്തെ വീ​ട് നി​ര്‍​മി​ച്ച​പ്പോ​ള്‍, ഇ​വി​ടേ​ക്കാ​വശ്യ​മാ​യ നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ള്‍ പൂ​ര്‍​ണ​മാ​യും സി​മ​ന്‍റ് വ​ള്ള​ത്തി​ലാ​ണ് സൈ​റ്റി​ലെ​ത്തി​ച്ച​ത്. 50 കൊ​ട്ട മെ​റ്റ​ല്‍ വ​രെ ഒ​രേ സ​മ​യം വ​ള്ള​ത്തി​ല്‍ ക​യ​റ്റാ​നാ​വു​മെ​ന്ന് ഇ​ദേ​ഹം പ​റ​യു​ന്നു.

ചെ​യ്യു​ന്ന ഓ​രോ പ്ര​വ​ര്‍​ത്തി​ക​ളും സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യും പ​ഠി​ക്കു​ക​യും ചെ​യ്താ​ല്‍ ഓ​രോ നി​ര്‍​മാ​ണ​ത്തി​ലും വ്യത്യ​സ്ത​മാ​യ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​നാ​വു​മെ​ന്നാ​ണ് സു​കു​മാ​ര​ന്‍റെ അ​ഭി​പ്രാ​യം.

ആ​രി​ല്‍ നി​ന്നും പ​ഠി​ച്ചെ​ടു​ത്ത​ത​ല്ല സു​കു​മാ​ര​ന്‍റെ തൊ​ഴി​ലും ക​ഴി​വു​ക​ളും. ഓ​രോ പ​ണി​ക​ള്‍ ചെ​യ്യു​മ്പോ​ഴും മ​ന​സി​രു​ത്തി ചി​ന്തി​ച്ചു ക​ണക്കു​കൂ​ട്ടി​യാ​ണ് ചെ​യ്യു​ക.

അ​പ്പോ​ഴൊ​ക്ക അ​തിന്‍റെ ഫ​ല​വും കി​ട്ടി​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ വൈ​വി​ധ്യ​ങ്ങ​ള്‍ കൊ​ണ്ടു​വ​രാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ പ​ല​പ്പോ​ഴും ആ​ശ​ങ്ക​ക​ളും വി​ഷ​മ​ത​ക​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ക​ളി​യാ​ക്കി ചി​രി​ച്ച​വ​രും ഏറെ​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ വ​ള്ളം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ​തോ​ടെ എല്ലാ​വ​രും അ​ഭി​ന​ന്ദി​ച്ച​താ​യും ഇ​ദ്ദേഹം പ​റ​യു​ന്നു.

അ​ല്‍​പ​സ​മ​യം കി​ട്ടി​യാ​ല്‍ സി​മ​ന്‍റു​പ​യോ​ഗി​ച്ചു എ​ന്തെ​ങ്കി​ലു​മൊ​ക്കെ നി​ര്‍​മി​ക്കാ​ന്‍ ശ്ര​മി​ക്കും.

ഇ​ത്ത​ര​ത്തി​ല്‍ സി​മ​ന്‍റ് ഉ​പ​യോ​ഗി​ച്ചു നി​ര്‍​മി​ച്ച ചെ​ടിച്ച​ട്ടി​ക​ളാ​ണ് സു​കു​മാ​ര​ന്‍റെ പു​ര​യി​ട​ത്തി​ല്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. സു​കു​മാ​രന്‍റെ വ്യത്യ​സ്ത​മാ​യ തൊ​ഴി​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്കു പ​രി​പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കു​ന്ന​ത് ഭാ​ര്യ ലീ​ല​യാ​ണ്.

മ​ക​ന്‍ സു​ജി​ത്ത് ച​ല​ച്ചിത്ര ​മേ​ഖ​ല​യി​ല്‍ ആ​ര്‍​ട്ട് വ​ര്‍​ക്കു​ക​ള്‍ ചെ​യ്യു​ക​യാ​ണ്. മ​ക​ള്‍ സൂ​ര്യ ഇ​ന്‍​ഫോ പാ​ര്‍​ക്കി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്.

Related posts

Leave a Comment