ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള വാശിയേറിയ ആഷസ് പോരാട്ടത്തിന് ബ്രിസ്ബെയ്ൻ ക്രിക്കറ്റ് സ്റ്റേഡിയം വേദിയാകുന്പോൾ ഗാലറിയിൽ ഒരു പ്രണയം പൂവണിഞ്ഞു.
ഇംഗ്ലീഷ് ആരാധകനും ഓസീസ് ആരാധികയും തമ്മിലുള്ള പ്രണയസാഫല്യത്തിനാണ് ഗാലറി സാക്ഷ്യംവഹിച്ചത്. ഗാലറിയിൽ ആരാധകർ ചേരി തിരിഞ്ഞിരുന്ന് മത്സരം കാണുന്നതിനിടെയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ ആരാധകക്കൂട്ടമായ ബാർമി ആർമി അംഗമായ റോബ് ഹെയ്ൽ ഓസ്ട്രേലിയയുടെ ആരാധികയായ നതാലിയോടു പ്രണയാഭ്യർഥന നടത്തിയത്.
സമ്മതം മൂളിയ, നതാലിയുടെ വിരലിൽ കൈയിൽ കരുതിയ മോതിരം ഹെയ്ൽ അണിയിച്ചു.