പ്ര​ദീ​പ് എ​വി​ടെ​യാ… ​കു​ട്ടി​ക​ൾ എ​ന്താ ഇ​വി​ടെ…; ആൾക്കൂട്ടവും തിരക്കും കണ്ട് അച്ഛൻ മകനെ തിരക്കിക്കൊണ്ടേയിരിക്കുന്നു; നാ​ടി​ന്‍റെ വീ​ര​പു​ത്ര​ന് അ​ന്ത്യ​യാ​ത്ര​യേ​കാ​ൻ ഒ​രു​ങ്ങി പൊ​ന്നൂ​ക്ക​ര ഗ്രാ​മം


അനിൽ തോമസ്
പു​ത്തൂ​ർ: ഹെലികോപ്റ്റർ അപകടത്തി ൽ മരിച്ച പ്ര​ദീ​പി​ന്‍റെ അ​ച്ഛ​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ സങ്കടക്കാഴ്ചയാണ്… പ്ര​ദീ​പി​ന്‍റെ ദാ​രു​ണ​‌മ​ര​ണം അ​റി​ഞ്ഞു നാ​ടി​ന്‍റെ നാ​നാ​തു​റ​ക​ളി​ൽനി​ന്നു​ള്ള ആ​ളു​ക​ൾ ബു​ധ​നാ​ഴ്ച രാ​ത്രി മു​ത​ൽ ഇ​വി​ടെ​യെ​ത്തു​ന്നുണ്ട്.

സം​ഭ​വം ന​ട​ന്ന ദി​വ​സം ആ​ദ്യ​മ​ണി​ക്കൂ​റു​ക​ളി​ൽ പ്ര​ദീ​പി​ന്‍റെ അ​മ്മ​യെ വി​വ​രം അ​റി​യി​ച്ചെങ്കി​ലും, ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ ത്തു​ട​ർ​ന്ന് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന അ​ച്ഛ​ൻ രാ​ധാ​കൃ​ഷ്ണ​നെ ഈ ​വി​വ​രം അ​റി​യി​ച്ചി​ട്ടി​ല്ല.

ര​ണ്ടു ദി​വ​സ​മാ​യി വീ​ട്ടി​ൽ അ​പ്ര​തീ​ക്ഷി​ത​ആ​ൾ​ത്തി​ര​ക്കുക​ണ്ട് കാ​ര്യ​മെ​ന്താ​ണെ​ന്നു രാ​ധാ​കൃ​ഷ്ണ​ൻ തി​ര​ക്കു​ന്നു​ണ്ട്. എ​ന്തോ ച​ട​ങ്ങു ന​ട​ക്കു​ന്നു​ണ്ടെ​ന്ന സൂ​ച​ന​ക​ൾമാ​ത്ര​മാ​ണു വി​വ​രം ചോ​ദി​ച്ച​വ​രൊ​ക്കെ ന​ൽ​കി​യ​ത്. പ്ര​ദീ​പി​ന്‍റെ ഭാ​ര്യ​യേ​യും മ​ക്ക​ളെ​യും ക​ണ്ട്, പ്ര​ദീ​പ് എ​വി​ടെ​യെ​ന്നും എ​പ്പോ​ൾ വ​രു​മെ​ന്നു​മൊ​ക്കെ രാ​ധാ​കൃ​ഷ്ണ​ൻ തി​ര​ക്കു​ന്നു​ണ്ട്.

പ്ര​ദീ​പി​നോ​ടെ​പ്പം സു​ളൂ​രി​ൽ ക്വാ​ട്ടേ​ഴ്സിൽ ആ​യി​രു​ന്ന ഭാ​ര്യ ശ്രീല​ക്ഷ്മി​യേ​യും മ​ക്ക​ളാ​യ ദ​ക്ഷ​ൻ ദേ​വ്, ദേ​വ​പ്ര​യാ​ഗ് എ​ന്നി​വ​രെയും വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണു പൊ​ന്നൂ​ക്ക​ര​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ച​ത്. രാ​വി​ലെ പ്ര​ദീ​പി​ന്‍റെ മ​ക്ക​ളെ പ​തി​വി​ല്ലാ​തെ വീ​ട്ടി​ൽക​ണ്ട രാ​ധാ​കൃ​ഷ്ണ​ൻ പ്ര​ദീ​പ് എ​വി​ടെ​യെ​ന്നു ചോ​ദി​ച്ച​പ്പോ​ൾ ഒ​ന്നു മ​റു​പ​ടി പ​റ​യാ​ൻപോ​ലും ആ​ർ​ക്കുമായി​ല്ല.

വീ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും സ​ങ്ക​ടം ഉ​ള്ളി​ൽ ക​ടി​ച്ചമ​ർ​ത്തു​ക​യാ​യി​രു​ന്നു.ഇ​ന്നോ നാ​ളെ​യോ ആ​യി ധീ​രസൈ​നി​ക​നാ​യ പ്ര​ദീപിന്‍റെ ചേ​ത​ന​യ​റ്റ ശ​രീ​രം വീ​ട്ടി​ലെത്തുന്പോ​ൾ അ​ച്ഛനെ എ​ന്തുപ​റ​ഞ്ഞ് ആ​ശ്വ​സി​പ്പി​ക്കു​മെ​ന്ന ധ​ർ​മസ​ങ്ക​ട​ത്തി​ലാ​ണു പ്ര​ദീ​പി​ന്‍റെ അ​മ്മ​യും സ​ഹോ​ദ​ര​നും ഉ​റ്റ​ബ​ന്ധു​ക്ക​ളും.

പൊ​തു​ദ​ർ​ശ​ന​ത്തി​നു വി​പു​ല​മാ​യ ക്ര​മീ​ക​ര​ണം
തൃ​ശൂ​ർ: ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച വ്യോ​മ​സേ​ന ജൂ​ണിയ​ർ വാ​റ​ന്‍റ് ഓ​ഫീ​സർ എ.​ പ്ര​ദീ​പി​ന്‍റെ ഭൗ​തി​കശ​രീ​രം പൊ​തു​ദ​ർശ​ന​ത്തി​നു വ​യ്ക്കു​ന്ന പു​ത്തൂ​ർ ഗ​വ. വി​എ​ച്ച് എസ്എ​സി​ൽ പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഹ​യ​ർ​ സെ​ക്ക​ൻഡറി കെ​ട്ടി​ട​ത്തി​ന്‍റെ താഴ​ത്തെ നി​ല​യി​ലെ ന​ടു​ത്ത​ള​ത്തി​ൽ മൃ​ത​ദേ​ഹം വ​യ്ക്കു​ന്ന​തി​നാ​യി പു​ഷ്പ​പീ​ഠം ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​ന്ത്രി​മാ​രു​ൾ​പ്പ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽനി​ന്നു​ള്ള​വ​രും ഇ​വി​ടെ മൃ​ത​ദേ​ഹ​ത്തി​ൽ അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കും.

കെ​ട്ടി​ട​ത്തി​ന്‍റെ മു​ൻ വാ​തി​ലി​ലൂ​ടെ പ്ര​വേ​ശി​ച്ച് മൃ​ത​ദേ​ഹ​ത്തി​ൽ അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ച്ച ശേ​ഷം പി​ൻ​വാ​തി​ലി​ലൂ​ടെ പു​റ​ത്തേ​ക്കു ക​ട​ക്കും വി​ധ​മാ​ണു ക്ര​മീ​ക​ര​ണം. റീ​ത്ത് സ​മ​ർ​പ്പിക്കു​ന്ന​വ​ർ​ക്ക് അ​തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

തൃ​ശൂ​ർ ത​ഹ​സി​ൽ​ദാ​റും എ​സി​പി​യ​ട​ക്ക​മു​ള്ള ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു.

ചി​ത​യൊ​രു​ങ്ങുന്നത് അ​റ​യ്ക്ക​ൽ വീ​ട്ടി​ലെ തൊ​ടി​യി​ൽ
തൃ​ശൂ​ർ: നാ​ടി​ന്‍റെ വീ​ര​പു​ത്ര​ന് അ​ന്ത്യ​യാ​ത്ര​യേ​കാ​ൻ ഒ​രു​ങ്ങി പൊ​ന്നൂ​ക്ക​ര ഗ്രാ​മം.പ്ര​ദീ​പി​ന്‍റെ കു​ടും​ബ​വീ​ട്ടി​ലെ പി​ൻ​വ​ശ​ത്തു​ള്ള തൊ​ടി​യി​ലാ​ണു ചി​ത ഒ​രു​ങ്ങുന്ന​ത്. മ​താ​ചാ​ര​പ്ര​കാ​ര​മു​ള്ള ച​ട​ങ്ങു​ക​ൾ​ക്കുശേ​ഷം സൈ​നി​ക ബ​ഹു​മ​തി​ക​ളോ​ടെ ഭൗ​തി​ക ശ​രീ​രം സ്ഫുടം ചെ​യ്യും.

ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ നാ​ട്ടു​കാ​രു​ം തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ​ക്കു​ള്ള സ്ഥ​ല​ത്തെ കാ​ട് വെ​ട്ടിത്തെ​ളി​ച്ചു നി​ര​പ്പാ​ക്കി. നാ​ട്ടു​കാ​ർ​ക്കും ബ​ന്ധു​ജ​ന​ങ്ങ​ൾ​ക്കും സൗ​ക​ര്യ​പ്ര​ദ​മാ​യി ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യും​വി​ധം സ്ഥ​ലം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

കോ​യ​ന്പ​ത്തൂ​രി​ൽനി​ന്നും മൃ​ത​ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചെ​ത്തു​ന്ന സു​ളൂർ എ​യ​ർ​ഫോ​ഴ് സ് ബേ​സ്മെ​ന്‍റിലെ സെ​റി​മ​ണ​ൽ പ്രോ​ട്ടോ​കോ​ൾ ടീം ​ത​ങ്ങ​ളു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​ന് ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ യാ​ത്രയ​യ​പ്പു ന​ൽ​കും. അ​തി​നാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​വും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment