എന്തൊരു ഫിഗര്‍ അണ് എന്റമ്മച്ചിയേ… മണിച്ചിത്രത്താഴ് എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നാഗവല്ലിയുടെ ചിത്രം തെക്കിനിയിലെ ചുവരില്‍ കണ്ടു പറയുന്ന ഡയലോഗ് മലയാളി പ്രേക്ഷകരുടെ മനസില്‍ ഹൃദിസ്ഥമാണ്.
ഇവിടെ അല്ല അങ്ങ് ബോളിവുഡില്‍ ഫിഗറല്ല, നടിമാരില്‍ ഏറ്റവും ഓമനത്തമുള്ള മുഖത്തിന്റെ ഉടമയാണ് ആലിയ ഭട്ട്. 2012 ല്‍ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ് ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് ആലിയ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഫിറ്റ്നസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത നടിയാണ് ആലിയ ഭട്ട്.
വെള്ളിത്തിരയിലെ പ്രവേശനത്തിനായി ആറു മാസം കൊണ്ട് 20 കിലോയാണ് ആലിയ കുറച്ചതെന്ന വാര്‍ത്തയാണ് ബോളിവുഡ് സിനിമാ കോളങ്ങളില്‍ വൈറലായിരിക്കുന്നത്. ആദ്യ സിനിമ പുറത്തു വന്നശേഷവും ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്ന എല്ലാവര്ക്കും അനുകരിക്കാന്‍ പറ്റുന്ന മാതൃകയായി ആലിയ മാറി.
ജിമ്മില്‍ നിത്യവും വര്‍ക്ക്ഔട്ട് ചെയ്യുന്ന ആലിയ കിക്ക്ബോക്സിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ് ഉള്‍പ്പടെ പല വിധ വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നു. കഠിനമായ യോഗാഭ്യാസമാണ് ആലിയയുടെ മറ്റൊരു ഫിറ്റ്നസ് രഹസ്യം. സ്ഥിരം ചെയ്തിരുന്ന വര്‍ക്ക്ഔട്ട് ആലിയയുടെ ഫിറ്റ്നസില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.
വ്യായാമത്തിനൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും ആലിയ പിന്തുടരുന്നു. ഖിച്ടി, ദാല്‍-ചാവല്‍, തൈര് സാദം പോലെ വീട്ടില്‍ തന്നെ തയാറാക്കുന്ന ഭക്ഷണ വിഭവങ്ങളാണ് ഏറ്റവും ഇഷ്ടം. പഴങ്ങളും പച്ചക്കറികളും മുട്ടയും ഹെര്‍ബല്‍ ചായയുമെല്ലാം ആലിയയുടെ സമീകൃത ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുന്നു.
പ്രകൃതിദത്തമായ മധുരമല്ലാതെ പഞ്ചസാര ഉപയോഗിക്കാറില്ല. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ആവശ്യത്തിന് വെള്ളവും ഇടയ്ക്കിടെ കുടിക്കും. ലസി, പാല് തുടങ്ങിയ പാനീയങ്ങളും ആലിയ ഇഷ്ടപ്പെടുന്നു. കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ഭക്ഷണവിഭവങ്ങള്‍ തിരഞ്ഞെടുക്കാനും താരം ശ്രദ്ധിക്കാറുണ്ട്.