മുഹമ്മ: കഴിഞ്ഞ ദിവസം മാവിൻ ചുവട് ജംഗ്ഷന് സമീപമുള്ള വീട്ടിൽ നിന്ന് തുടൽ പൊട്ടിച്ച് പുറത്തിറങ്ങി 11 പേരെയും വളർത്തുമൃഗങ്ങളെയും തെരുവുനായ്ക്കളെയും കടിച്ചു മുറിവേൽപ്പിച്ച പോമറേനിയൻ നായയെ മുഹമ്മ ജംഗ്ഷന് കിഴക്ക് ഭാഗത്തായി ചത്ത അവസ്ഥയിൽ കണ്ടെത്തി.
തിരുവല്ല വെറ്റിനറി ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ പേ വിഷബാധ സ്ഥിരീകരിച്ചതിനാൽ കടിയേറ്റ വ്യക്തികളേയും മൃഗങ്ങaളേയും ഉടൻ വാക്സിനേഷന് വിധേയമാക്കണമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു.
തെരുവുനായ്ക്കൾക്കും കടിയേറ്റിരിക്കാമെന്നതിനാൽ ഈ പ്രദേശത്തുള്ളവർ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.