കറാച്ചി: എഴുപത് വയസുള്ള വയോധികനെ ഭാര്യയെന്ന് അവകാശപ്പെടുന്ന സ്ത്രീ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി.
പാക്കിസ്ഥാനിലെ കറാച്ചിയിലെ സദ്ദാർ പ്രദേശത്തെ ഫ്ലാറ്റിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ശരീര ഭാഗങ്ങൾ കഷ്ണങ്ങളാക്കി ഫ്ലാറ്റിൽ വിതറിയ നിലയിലാണ് കണ്ടെത്തിയത്.
ഫ്ലാറ്റിന്റെ പുറത്ത് മനുഷ്യന്റെ കൈയും കാലും കണ്ടെന്ന പരാതിയെ തുടർന്ന് പോലീസ് അപ്പാർട്ട്മെന്റിൽ വന്നു നോക്കുമ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കാണുന്നത്.
ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങൾക്കിടയിൽ സ്ത്രീ കിടന്നുറങ്ങുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഈ സ്ത്രീ തന്നെയായിരിക്കാം കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
എന്നാണ് കൊലപാതകം നടന്നതെന്ന് വ്യക്തമല്ല. പരസ്പര ബന്ധമില്ലാതെയാണ് സ്ത്രീ പെരുമാറുന്നതെന്നും ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായും പോലീസ് പറഞ്ഞു.