തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റ​തി​ന് ദ​ളി​ത് യു​വാ​ക്ക​ൾ​ക്ക് ക്രൂ​ര മ​ർ​ദ​നം; ത​നി​ക്ക് വേ​ണ്ടി ദ​ളി​ത​ര്‍ ആ​രും വോ​ട്ട് ചെ​യ്തി​ല്ലെ​ന്ന് പറഞ്ഞായിരുന്നു ക്രൂരത

 

ഔ​റം​ഗ​ബാ​ദ്: ബി​ഹാ​റി​ല്‍ ദ​ളി​ത് യു​വാ​ക്ക​ളെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. ഔ​റം​ഗ​ബാ​ദ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. അ​ടു​ത്തി​ടെ ന​ട​ന്ന ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്സ​ര​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ണ് ഇ​യാ​ള്‍ ക്രൂ​ര​ത ചെ​യ്ത​ത്.

ത​ന്‍റെ തോ​ല്‍​വി​ക്ക് കാ​ര​ണം ദ​ളി​ത​രാ​ണെ​ന്ന് ആ​ക്രോ​ശി​ച്ചാ​യി​രു​ന്നു ബ​ല്‍​വ​ന്ത് സിം​ഗ് എ​ന്ന​യാ​ള്‍ യു​വാ​ക്ക​ളെ മ​ര്‍​ദി​ച്ച​ത്. ത​നി​ക്ക് വേ​ണ്ടി ദ​ളി​ത​ര്‍ ആ​രും വോ​ട്ട് ചെ​യ്തി​ല്ലെ​ന്നാ​യി​രു​ന്നു ഇ​യാ​ളു​ടെ വാ​ദം.

വോ​ട്ട് ചെ​യ്യാ​ന്‍ താ​ന്‍ ഇ​വ​ര്‍​ക്ക് പ​ണം ന​ല്‍​കി​യി​രു​ന്നു​വെ​ന്നും ഇ​യാ​ള്‍ വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്ന​ത് കേ​ള്‍​ക്കാം. ബ​ൽ​വ​ന്ത് സിം​ഗ് യു​വാ​ക്ക​ളെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു.

നി​ല​ത്ത് തു​പ്പി​യി​ട്ട് അ​ത് ന​ക്കാ​ന്‍ ഇ​യാ​ള്‍ യു​വാ​ക്ക​ളെ നി​ര്‍​ബ​ന്ധി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment