കാട്ടാക്കട : ഹൃദയാഘാതത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച ബിജുവിന്റെ അവയവങ്ങൾ ദാനം ചെയ്തു.വിളവൂർക്കൽ പെരുകാവ് ശ്രീനന്ദനത്തിൽ നാരായണൻ നായരുടെയും ഭാനുമതിയമ്മയുടെയും മകൻ ബിജു (44)ന്റെ അവയവങ്ങൾ മറ്റുള്ളവരിലൂടെ ജീവിക്കും.
നാലു ദിവസം മുൻപാണ് ബിജുവിന് ഹൃദയാഘാതം സംഭവിച്ചത്. ഉടൻ തന്നെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ വിധിയെഴുതി.
തുടർന്ന് ബന്ധുക്കൾ മൃതസഞ്ജിവനിയുമായി ബന്ധപ്പെട്ട് അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത അറിയിക്കുകയായിരുന്നു.
ഡോക്ടർമാരുടെ സംഘം അശുപത്രിയിലെത്തി പരിശോധനകൾ നടത്തി അവയവങ്ങൾ നീക്കി. ഭാര്യ : മീര. ഏകമകൾ ശ്രീനന്ദന.ബിജുവിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ വീട്ടുവളപ്പിൽ.
അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധരായ കുടുംബത്തെ മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച് ആദരവറിയിച്ചു. ഏറെ വിഷമാവസ്ഥയിലും അവയവദാനത്തിന് മുന്നോട്ടുവന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒരു പോലെ പ്രകീര്‍ത്തിക്കുന്നതായും മന്ത്രി അറിയിച്ചു.