എങ്ങനെയെങ്കിലും ഈ സിനിമാ നിർത്തിയിട്ട് വീട്ടിൽ പോയാൽ മതിയായിരുന്നുവെന്ന് സാനിയ


ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മി​ല്‍ ചെ​യ്ത ചി​ത്ര​മാ​ണ് കൃ​ഷ്ണ​ന്‍ കു​ട്ടി പ​ണി തു​ട​ങ്ങി. അ​തു​കൊ​ണ്ട് ത​ന്നെ ഒ​രു​പാ​ട് ആ​ളു​ക​ളി​ലേ​ക്ക് ആ ​സി​നി​മ എ​ത്തി​യി​രു​ന്നി​ല്ല. സി​നി​മ ക​ണ്ട​വ​ര്‍ ന​ല്ല അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​റ​ഞ്ഞ​പ്പോ​ൾ സ​ന്തോ​ഷം തോ​ന്നി.

ചി​ത്ര​ത്തി​ന്‍റെ ക​ഥ പ​റ​യു​മ്പോ​ള്‍ ത​ന്നെ ഞാ​ന്‍ ഭ​യ​ങ്ക​ര ത്രി​ല്ലി​ല്‍ ആ​യി​രു​ന്നു. ഫൈ​റ്റ് സീ​ക്വ​ന്‍​സ് ഒ​ക്കെ ഉ​ണ്ട് എ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ ആ​വേ​ശ​മാ​യി. ചി​ത്ര​ത്തി​ല്‍ എ​നി​ക്ക് ഡ്യൂ​പ്പി​നെ വ​യ്ക്കാ​ന്‍ എ​ന്ന് പ​റ​ഞ്ഞി​ട്ടും ഞാ​ൻ ത​യാ​റാ​യി​ല്ല.

ഒ​രു പ​ക്ഷേ, എ​ന്‍റെ പ്രാ​യ​ത്തി​ന്‍റെ പ്ര​ശ്ന​മാ​യി​രി​ക്കാം. പ​ക്ഷേ, ആ ​ആ​വേ​ശം ഒ​രു ദി​വ​സം ക​ഴി​യു​മ്പോ​ഴേ​ക്കും തീ​ര്‍​ന്നു. ന​ല്ല ഫൈ​റ്റ് രം​ഗ​ങ്ങ​ളാ​ണ്. ന​ല്ലോ​ണം ഇ​ടി കി​ട്ടി​യി​ട്ടു​ണ്ട്

. എ​നി​ക്ക് ജീ​വി​ത​ത്തി​ല്‍ ആ​ദ്യ​മാ​യി ഒ​രു സി​നി​മ എ​ങ്ങ​നെ​യെ​ങ്കി​ലും തീ​ര്‍​ത്തി​ട്ട് വീ​ട്ടി​ല്‍ പോ​യാ​ല്‍ മ​തി എ​ന്ന് തോ​ന്നി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് കൃ​ഷ്ണ​ന്‍ കു​ട്ടി​യാ​ണ്.

ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ് എ​ത്തു​മ്പോ​ഴേ​ക്കും ആ​കെ അ​വ​ശ​യാ​യി​ട്ടു​ണ്ടാ​കു​മാ​യി​രു​ന്നു. ശ​രീ​രം മു​ഴു​വ​ന്‍ വേ​ദ​ന എ​ടു​ത്ത് ക​ര​ഞ്ഞി​ട്ട് പോ​ലു​മു​ണ്ട്.

ചേ​ച്ചി പു​റ​മൊ​ക്കെ ത​ട​വി ത​രു​മാ​യി​രു​ന്നു. അ​ത്ര​യേ​റെ എ​ഫേ​ർ​ട്ട് എ​ടു​ത്തു ചെ​യ്ത സി​നി​മ​യാ​ണ് കൃ​ഷ്ണ​ന്‍ കു​ട്ടി പ​ണി തു​ട​ങ്ങി. –സാ​നി​യ ഇ​യ്യ​പ്പ​ൻ

Related posts

Leave a Comment