കൊച്ചി: ക്രിസ്മസ്-പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് ഡിജെ പാര്‍ട്ടി നടത്തുന്ന ഹോട്ടലുകള്‍ക്ക് കടിഞ്ഞാണിടാനായി കൊച്ചി സിറ്റി പോലീസ് ഒരുങ്ങുന്നു.
ഇതിന്റെ ആദ്യപടിയായി നഗരത്തില്‍ സ്ഥിരമായി ഡിജെ പാര്‍ട്ടി നടത്തുന്ന ഹോട്ടലുകളുടെ പട്ടിക പോലീസ് ശേഖരിച്ചു. അതോടൊപ്പം ഡിജെ പാര്‍ട്ടി നടത്തുന്ന ഹോട്ടലുകള്‍ക്ക് പോലീസ് മുന്നറിയിപ്പ് നോട്ടീസ് നല്‍കുമെന്നാണ് അറിയുന്നത്.
പാര്‍ട്ടിയില്‍ മയക്കുമരുന്ന് ഉപയോഗം തടയാനാണ് ഉദേശിക്കുന്നത്. കൊച്ചിയിലെ ഡിജെ പാര്‍ട്ടികളില്‍ ലഹരി മാഫിയ പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തിലാണ് പോലീസ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങുന്നത്.
ഹോട്ടലില്‍നിന്ന് മയക്കുമരുന്ന് പിടിച്ചാല്‍ ഹോട്ടലുടമയെ പ്രതിയാക്കാനാണ് ഉദേശിക്കുന്നത്. പോലീസ് ആക്ടിലെ 67 വകുപ്പ് പ്രകാരമാണ് ഹോട്ടല്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കുക.
നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ കേസുകളിലും നോട്ടീസ് ബാധകമാകും.