റിസ്ക് രാജ്യങ്ങളില്‍ നിന്നുള്ള 4,407 യാത്രക്കാരാണ് ഇതുവരെ എത്തിയത്. ഇതില്‍ 10 പേരാണ് കോവിഡ് പോസിറ്റീവായത്. ഇതില്‍ ഒരാള്‍ക്കാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്.
നിലവില്‍ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ കഴിഞ്ഞ 28 മുതല്‍ കൊച്ചി വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നാലു ടീമുകളെയാണ് വിമാനത്താവളത്തില്‍ വിന്യസിച്ചിട്ടുള്ളത്. 24 ജീവനക്കാരെ ഇവിടെ നിയോഗിച്ചിട്ടുണ്ട്.
12 പേരെ കൂടി അധികമായി നിയോഗിക്കും. വിമാനത്താവളത്തിലെ എട്ടു പേരെയും നിയോഗിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് റാപ്പിഡ് ടെസ്റ്റും ആര്‍ടിപിസിആര്‍ പരിശോധനയുമാണ് നടത്തുന്നത്.
ഏതു വേണമെന്ന് യാത്രക്കാര്‍ക്ക് തെരഞ്ഞെടുക്കാം. റാപ്പിഡ് ടെസ്റ്റിന്റെ ഫലം 40 മിനിറ്റിനു ശേഷവും ആര്‍ടിപിസിആറിന്റെ ഫലം മൂന്നു മണിക്കൂറിനു ശേഷവും അറിയാം.
ഫലം അറിഞ്ഞ ശേഷമേ യാത്രക്കാര്‍ക്ക് പുറത്തിറങ്ങാനാകൂ. പോസിറ്റീവ് ആകുന്നവരെ ആശുപത്രിയിലേക്കും നെഗറ്റീവ് ആകുന്നവരെ ഹോം ഐസൊലേഷനിലേക്കും മാറ്റും.
ഹോം ഐസൊലേഷനിലുള്ളവര്‍ എട്ടാം ദിവസം പരിശോധന നടത്തണം. കപ്പല്‍മാര്‍ഗം കൊച്ചി തുറമുഖത്തെത്തുന്നവര്‍ക്കും പരിശോധന നടത്തും.
എയര്‍പോര്‍ട്ടിലും തുറമുഖത്തും പരിശോധന
കൊച്ചി: ജില്ലയില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മുന്‍ കരുതല്‍ നടപടികള്‍ ശക്തമാക്കുന്നു.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തേക്ക് വിമാന മാര്‍ഗവും കപ്പല്‍ മാര്‍ഗവും എത്തിച്ചേരുന്നവര്‍ക്ക് റാപ്പിഡ് ടെസ്റ്റും ആര്‍ടിപിസിആര്‍ പരിശോധന ഉള്‍പ്പെടെയുള്ള ഏര്‍പ്പെടുത്തും.
ജില്ലയിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സുരക്ഷാ ക്രമീകരണങ്ങളൊരുക്കുന്ന കാര്യത്തില്‍ തീരുമാനമായത്.
അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ജില്ല സജ്ജമാണെന്ന് വ്യക്തമാക്കിയ മന്ത്രി 250 ബെഡുകള്‍ ജില്ലയില്‍ ഒരുക്കുമെന്നും അറിയിച്ചു.
അമ്പലമുഗളിലെ കോവിഡ് ആശുപത്രിയില്‍ 100 ബെഡുകള്‍ സജ്ജമാക്കും. ഇവ ക്യുബിക്കുകളാക്കി ക്രമീകരിക്കും. സ്വകാര്യ മേഖലയില്‍ 150 ബെഡുകളും സജ്ജമാക്കും. ആകെ 250 ബെഡുകളാണ് ക്രമീകരിക്കുക.
തീവ്ര വാക്സിനേഷന് യജ്ഞം
വാക്സിനേഷനില്‍ പിന്നിലുള്ള പഞ്ചായത്തുകള്‍ക്കായി തീവ്ര വാക്സിനേഷന് യജ്ഞം ഈ മാസം 18 മുതല്‍ 20 വരെ നടത്തും.
ഇതിനായി 15ന് പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേരും. ജില്ലയില്‍ 60 വയസിനു മുകളിലുള്ള 99.88 ശതമാനം പേരും വാക്സിനെടുത്തു.
കുസാറ്റ് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ, കളക്ടര്‍ ജാഫര്‍ മാലിക്, അഡീഷണല്‍ ഡിഎംഒ ഡോ. എസ്. ശ്രീദേവി, വാക്സിനേഷന് നോഡല്‍ ഓഫീസര്‍ ഡോ. എം.ജി. ശിവദാസ്, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സജിത്ത് ജോണ്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എന്‍.ആര്. വൃന്ദാ ദേവി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ജെ. ജോയ് തുടങ്ങിയവരും പങ്കെടുത്തു.