മുന്‍പ് ഞാന്‍ ഇടുന്ന പോസ്റ്റുകൾക്കു താഴെ വരുന്ന കമന്റുകള്‍ എല്ലാം വായിക്കുമായിരുന്നു. ചിലര്‍ക്ക് ഇതൊരു പ്രത്യേക രസമാണ്. മോശം കമന്റ് ഇടുന്നതിലും കൂട്ടത്തോടെ ആക്രമിക്കുന്നതിലുമെല്ലാം ആനന്ദം കണ്ടെത്തുന്നവരുണ്ട്.
നമ്മളെക്കുറിച്ചുള്ള വാര്‍ത്ത കൊടുത്ത പോസ്റ്റിന് താഴെയുള്ള കമന്റ് ബോക്സില്‍ വന്ന് ചീത്ത വിളിച്ചു പോകുന്ന പലരുടെയും പ്രൊഫൈല്‍ എടുത്തു നോക്കിയാലറിയാം അവര്‍ ഭാര്യയെയും മക്കളെയും ഒക്കെ കെട്ടിപ്പിടിച്ചിരിക്കുന്ന ഫോട്ടോ ഇട്ടിട്ടുണ്ടാകും.
ഒരിക്കല്‍ മോശം വാക്കുകള്‍ ഉപയോഗിച്ച് ഒരാള്‍ കമന്റ് ചെയ്യുകയായിരുന്നു. ഞാനതിന്റെ സ്ക്രീന്‍ ഷോട്ട് എടുത്ത് അയാളുടെ കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
എന്റെ പേജിലും ഇട്ടു. പ്രതികരിക്കാതെ ഇരുന്നിട്ട് കാര്യമില്ലല്ലോ.-സിതാര കൃഷ്ണകുമാർ