കുവൈറ്റ് സിറ്റി: കുവൈറ്റിൽ രണ്ടര ലക്ഷത്തോളം വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് അസാധുവാക്കും. പ്രവാസം അവസാനിപ്പിച്ചവരുടെയും ഇഖാമ പുതുക്കാൻ കഴിയാത്തതിനാൽ മടങ്ങിവരാൻ സാധിക്കാത്തവരുടെയും ലൈസൻസിനുള്ള അർഹത പരിധിക്ക് പുറത്തായവരുടേതുമാണ് ലൈസൻസ് പിൻവലിക്കുന്നത്.
രാജ്യത്ത് വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ലൈസൻസുകൾ പിൻവലിക്കാനുള്ള തീരുമാനം. ഈ മാസം തന്നെ ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും.
ഡ്രൈവിംഗ് ലൈസന്‍സിന് അര്‍ഹതയുണ്ടോ എന്ന് സൂക്ഷ്മ പരിശോധന നടത്തുന്നതിനും മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു ഉറപ്പ് വരുത്തും.
അനർഹമായി ലൈസൻസ് കൈവശം വച്ചിരിക്കുന്നവർക്ക് അത് നഷ്ടമാകും. ലൈസൻസ് എടുക്കുമ്പോൾ യോഗ്യത ഉണ്ടായിരുന്നവർക്ക് പിന്നീട് യോഗ്യത ന ഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും റദ്ദാക്കും.
വിദേശികള്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ 600 ദിനാര്‍ പ്രതിമാസം ശമ്പളം കൂടാതെ ബിരുദവും നിര്‍ബന്ധ മാക്കിയിരുന്നു.