ഇങ്ങ് കേരളത്തില്‍ എടിഎം മുഴുവനോടെ കള്ളന്മാര് കൊണ്ടുപോകുമ്പോള്‍ അമേരിക്കക്കാര്‍ പിസ ഉണ്ടാക്കുന്ന എടിഎമ്മുമായി രംഗത്ത്. ലോകത്തെ ആദ്യത്തെ പിസ എടിഎം തുറന്നിരിക്കുന്നത് ഓഹിയോയിലെ സേവ്യര്‍ സര്‍വകലാശാല കാമ്പസിലാണ്. മൂന്ന് മിനിട്ടിനുള്ളില്‍ ഒരു പിസ ഉണ്ടാക്കാവുന്ന തരത്തിലാണ് എടിഎം സംവിധാനം. വിശന്നു പൊരിഞ്ഞിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കുവേണ്ടിയാണ് ഈ നൂതന എടിഎം പ്രവര്‍ത്തിക്കുക.
24 മണിക്കുറൂം പ്രവര്‍ത്തിക്കുന്നതാണ് ഈ എടിഎം. തുടക്കത്തില്‍ രാത്രി എട്ടുമണി കഴിഞ്ഞാല്‍ അടച്ചിടാനാണ് തീരുമാനം. ഏത് തരത്തിലുള്ള പിസയാണ് ആവശ്യമെന്ന് എടിഎമ്മില്‍ രേഖപ്പെടുത്തിയാല്‍ മതി. പണം നല്കി മിനിട്ടുകള്‍ക്കുള്ളില്‍ ചൂട് പിസ പാഴ്സലാക്കി കൈയ്യില്‍ കിട്ടും. ദിവസവും നൂറുകണക്കിനു പിസകള്‍ നിര്‍മിച്ച് വിതരണം ചെയ്യാന്‍ ഈ മെഷീന് കഴിയും. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയാണ് പിസ ഓര്‍ഡര്‍ ചെയ്യേണ്ടത്. സാദാ പിസയെക്കാള് വിലയല്‍പ്പം കൂടുതലാണ്. 10 ഡോളറാണ് (650 രൂപയ്ക്കു മുകളില്‍) പിസയുടെ വില.
ഫ്രഞ്ച് കമ്പനിയായ പലിന് ആണ് പിസ എടിഎം രൂപകല്പന ചെയ്തത്. പിസ എടിഎമ്മിനെക്കുറിച്ച് വാര്‍ത്ത വന്നതോടെ മെഷീനായി വലിയ അന്വേഷണങ്ങളാണ് ലഭിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറയുന്നു. ഇതുവരെ 700ലേറെ മെഷീനുള്ള ഓര്‍ഡര്‍ ലഭിച്ചുകഴിഞ്ഞു.