കാ​യി​ക​മേ​ഖ​ല​യെ രാ​ഷ്ട്രീ​യ​വ​ൽ​ക്ക​രി​ക്ക​രു​തെന്ന് വ്ളാ​ഡി​മി​ർ പു​ടി​ൻ

 

മോ​സ്കോ: ഫെ​ബ്രു​വ​രി​യി​ൽ ചൈ​നീ​സ് ത​ല​സ്ഥാ​ന​മാ​യ ബെ​യ്ജിം​ഗി​ൽ ന​ട​ക്കു​ന്ന വി​ന്‍റ​ർ ഒ​ളി​ന്പി​ക്സി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ൻ. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ളി​ലാ​ണ് പു​ടി​ൻ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

വി​ന്‍റ​ർ ഒ​ളി​ന്പി​ക്സി​നു വി​വി​ധ രാ​ജ്യ​ങ്ങ​ൾ ന​യ​ത​ന്ത്ര ബ​ഹി​ഷ്ക​ര​ണം പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചൈ​ന​യ്ക്ക് പി​ന്തു​ണ​യു​മാ​യി റ​ഷ്യ രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. കാ​യി​ക​മേ​ഖ​ല​യെ​യും ഒ​ളി​മ്പി​ക്സി​നെ​യും രാ​ഷ്ട്രീ​യ​വ​ൽ​ക്ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ക്കു​മെ​ന്ന് പു​ടി​ൻ ഗ്ലോ​ബ​ൽ ടൈം​സി​നോ​ട് പ​റ​ഞ്ഞു.

ഹോ​ങ്കോം​ഗി​ലും സി​ൻ​ജി​യാം​ഗി​ലും ചൈ​ന ന​ട​ത്തു​ന്ന മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് അ​മേ​രി​ക്ക, ബ്രി​ട്ട​ൻ, ഓ​സ്ട്രേ​ലി​യ, കാ​ന​ഡ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ വി​ന്‍റ​ർ ഒ​ളി​മ്പി​ക്സ് ബ​ഹി​ഷ്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ചൈ​ന​യി​ലെ ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണ​കൂ​ടം സി​ൻ​ജി​യാം​ഗി​ലെ ഉ​യി​ഗ​ർ മു​സ്‌​ലിം ന്യൂ​ന​പ​ക്ഷ​ത്തെ പീ​ഡി​പ്പി​ക്കു​ക​യും ഹോ​ങ്കോം​ഗി​ലെ ജ​നാ​ധി​പ​ത്യ പ്ര​ക്ഷോ​ഭ​ക​രെ അ​ടി​ച്ച​മ​ർ​ത്തു​ക​യും ചെ​യ്യു​ന്നു​വെ​ന്നാ​ണ് അ​മേ​രി​ക്ക​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ ആ​രോ​പ​ണം.

വി​ന്‍റ​ർ ഒ​ളി​ന്പി​ക്സ് ന​യ​ത​ന്ത്ര​ത​ല​ത്തി​ൽ ബ​ഹി​ഷ്ക​രി​ക്കാ​നു​ള്ള അ​മേ​രി​ക്ക​യു​ടെ തീ​രു​മാ​ന​ത്തെ അ​പ​ല​പി​ച്ച് ചൈ​ന രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഉ​ചി​ത​മാ​യ തി​രി​ച്ച​ടി ന​ല്കു​മെ​ന്നാ​ണ് ചൈ​ന വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment