സുധീഷ് വധം; ഒട്ടകം രാജേഷ് ഇന്നലെ മുങ്ങിയത് പോലീസിന്‍റെ കൈയെത്തും ദൂരത്തുനിന്ന്; തങ്ങളുടെ വലയ്ക്കുള്ളിൽ തന്നെ ഉണ്ടെന്ന് പോലീസ്


പോ​ത്ത​ൻ​കോ​ട് : സു​ധീ​ഷ് വ​ധ​ക്കേ​സി​ല്‍ ര​ണ്ടാം പ്ര​തി​യാ​യ ഒ​ട്ട​കം രാ​ജേ​ഷ് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സി​ന്‍റെ കൈ​യെ​ത്തും ദൂ​ര​ത്ത് നി​ന്ന് ര​ക്ഷ​പെ​ട്ട​താ​യി സൂ​ച​ന.

ഒ​ന്നും മൂ​ന്നും പ്ര​തി​ക​ളാ​യ സു​ധീ​ഷ് ഉ​ണ്ണി, മു​ട്ടാ​യി ശ്യാം ​എ​ന്നി​വ​രെ വെ​മ്പാ​യം ചാ​ത്ത​മ്പാ​ട് വ​ച്ച് ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

ത​മി​ഴ്നാ​ട്ടി​ൽ ഒ​ളി​വി​ൽ പോ​യ ശേ​ഷം പോ​ത്ത​ൻ​കോ​ട് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. എ​ന്നാ​ൽ ഇ​വ​രോ​ടൊ​പ്പം ഒ​ട്ട​കം രാ​ജേ​ഷും ഉ​ണ്ടാ​യി​രു​ന്നു.

പോ​ലീ​സ് വീ​ട് വ​ള​ഞ്ഞു പി​ടി​ക്കും മു​ന്നേ പ​ത്ത് മി​നി​റ്റ് മു​ൻ​പ് ഒ​ട്ട​കം രാ​ജേ​ഷ് ത​നി​ക്ക് സു​ഖ​മി​ല്ല ആ​ശു​പ​ത്രി​യി​ൽ പോ​കു​ന്നു​വെ​ന്ന് കൂ​ടെ​യു​ള്ള​വ​രോ​ട് പ​റ​ഞ്ഞു അ​വി​ടെ നി​ന്ന് മു​ങ്ങി​യെ​ന്നാ​ണ് പി​ടി​യി​ലാ​യ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

അ​തേ​സ​മ​യം ഒ​ട്ട​കം രാ​ജേ​ഷ് പോ​ലീ​സി​ന്‍റെ വ​ല​യ്ക്കു​ള്ളി​ൽ ത​ന്നെ​യു​ണ്ടെ​ന്ന സൂ​ച​ന​ക​ളും പു​റ​ത്തു വ​രു​ന്നു​ണ്ട്. ക​ന്യാ​കു​ള​ങ്ങ​ര ഭാ​ഗ​ത്ത് ഒ​ട്ട​കം രാ​ജേ​ഷ് ഉ​ണ്ടെ​ന്നാ​ണ് വി​വ​രം. വ്യാ​പ​ക പ​രി​ശോ​ധ​ന​യാ​ണ് പോ​ലീ​സ് ന​ട​ത്തു​ന്ന​ത്.

അ​തേ​സ​മ​യം പി​ടി​യി​ലാ​യ​വ​രു​ടെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. ഒ​ന്നാം പ്ര​തി സു​ധീ​ഷ് ഉ​ണ്ണി​യാ​ണ്. സ​ച്ചി​ൻ, അ​രു​ണ്‍, സൂ​ര​ജ്, ജി​ഷ്ണു, ന​ന്ദു, ഷി​ബി​ന്‍, ന​ന്ദീ​ഷ്, നി​ധീ​ഷ്, ര​ഞ്ജി​ത്ത് എ​ന്നീ പ്ര​തി​ക​ളെ പോ​ലീ​സ് നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു.

ഉ​ണ്ണി​യും ശ്യാ​മും സം​ഭ​വ​ത്തി​ന് ശേ​ഷം ത​മി​ഴ്നാ​ട് മ​ണ്ട​യ്ക്കാ​ട്ടാ​ണ് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ​ത്. അ​വി​ടെ നി​ന്ന് ഇ​ന്ന​ലെ രാ​ത്രി പോ​ത്ത​ൻ​കോ​ട്ട​ത്തി.

പി​ന്നീ​ട് വെ​മ്പാ​യം ചാ​ത്ത​മ്പാ​ട്ടെ ഒ​രു വീ​ട്ടി​ല്‍ ഒ​ളി​ച്ചി​രു​ന്നു. ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് വീ​ട് വ​ള​ഞ്ഞ പോ​ത്ത​ൻ​കോ​ട് സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം പ്ര​തി​ക​ളെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

നാ​ളെ പി​ടി​യി​ലാ​യ പ്ര​തി​ക​ളെ സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​ച്ച് പൊ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് മം​ഗ​ല​പു​രം ചെ​മ്പ​ക​മം​ഗ​ലം സ്വ​ദേ​ശി​യാ​യ സു​ധീ​ഷി​നെ പോ​ത്ത​ൻ​കോ​ട് ക​ല്ലൂ​രി​ലെ വീ​ട്ടി​ല്‍​വ​ച്ച് ബൈ​ക്കി​ലും ഓ​ട്ടോ​യി​ലു​മാ​യി എ​ത്തി​യ പ​ന്ത്ര​ണ്ടം​ഗ സം​ഘം ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Related posts

Leave a Comment