സുഹൃദ്ബന്ധങ്ങള്‍ പല തലത്തിലുള്ളതാണ്. എനിക്ക് അടുത്ത ബന്ധമുണ്ടായിരുന്ന പലരും ചിത്രത്തില്‍ ഒരു വേഷം തന്നിട്ടില്ല. ഞാന്‍ ചോദിച്ചിട്ട് പോലും തന്നിട്ടില്ല. അവരുടെ സിനിമകള്‍ കാണുമ്പോള്‍ എനിക്ക് ചെയ്യാന്‍ പറ്റിയ വേഷമുണ്ടായിരിക്കും.
എന്നാല്‍ മറ്റാര്‍ക്കെങ്കിലും നല്കിയിട്ടുണ്ടാവും. നേരില്‍ കാണുമ്പോള്‍ ആ വേഷം തരാത്തതിന് പറയാന്‍ ഒരുപാട് കള്ളങ്ങളും അവർ മനസില്‍ വെച്ചിട്ടുണ്ടാവും. എന്റെ മനസില്‍ അവരുടെ കൈയില്‍ ഒരു കഥാപാത്രമുണ്ടായിട്ടും എനിക്ക് തന്നില്ലല്ലോ എന്ന വിഷമമുണ്ടായിരിക്കും.
ഇത് പലപ്പോഴും സംഭവിച്ചിട്ടുണ്ട്. നമുക്ക് വിധിച്ചതേ കിട്ടൂ എന്ന് ഇതോടെ മനസിലായി. സിനിമ തന്നെ വിട്ട് പോയാലോ എന്ന് തോന്നിയിട്ടുണ്ട്. ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ വേറെ മാര്‍ഗം എന്റെ മുന്നില്‍ ഇല്ല.
സിനിമയില്‍ ശരിക്കും ഇടിച്ച് കയറേണ്ടതുണ്ട്. ഇല്ലെങ്കില്‍ മത്സരം നടക്കുന്നത് കൊണ്ട് നമ്മള് പിന്നിലായി പോകും. ഇടിച്ച് കയറേണ്ട ഇടത്ത് അത് തന്നെ ചെയ്യണം.
ഒഴിഞ്ഞ് മാറിയാലും ഒതുങ്ങി നിന്നാലും ചവിട്ടി താഴ്ത്തും. അത് എനിക്ക് കുറെയധികം നേരിടേണ്ടി വന്നിട്ടുണ്ട്. -സീമ ജി. നായർ