വിവാഹമോചനത്തിനു പിന്നാലെ സാമന്തയ്ക്കെതിരേ സോഷ്യൽ മീഡിയിൽ രൂക്ഷ വിമര്‍ശനമാണ് ഉയർന്നത്. ആദ്യമൊക്കെ മൗനം പാലിച്ച നടി പിന്നീട് വിമര്‍ശകര്‍ക്കെതിരേ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു.ഇപ്പോഴിതാ സാമന്തയുടെ ഐറ്റം ഡാന്‍സുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാവുന്നത്.
ഇതോടെ വീണ്ടും ശക്തമായ വിമര്‍ശനങ്ങളാണ് നടിയെ തേടി എത്തി കൊണ്ടിരിക്കുന്നത്. വസ്ത്രത്തിന്റെ പേരിലും സാമന്തയ്ക്ക് അധിഷേപങ്ങള്‍ കിട്ടി. ഇതോടെ തന്നെക്കുറിച്ച് മോശം പറയുന്നവര്‍ക്ക് മറുപടിയുമായി സാമന്ത എത്തി. ഇങ്ങനെയുള്ള കാര്യങ്ങളൊന്നും മറ്റുള്ളവര്‍ പറഞ്ഞ് തരേണ്ടതില്ലെന്നും അതൊക്കെ തീരുമാനിക്കാന്‍ തനിക്ക് സാധിക്കുമെന്നുമൊക്കെ പറഞ്ഞാണ് സാമന്ത വന്നത്.
നടി പ്രിയങ്ക ചോപ്രയുടെ പഴയൊരു അഭിമുഖത്തിന്റെ വീഡിയോ ആണ് ഇതു സൂചിപ്പിച്ച് കൊണ്ട് പങ്കുവെച്ചിരിക്കുന്നത്. സ്ത്രീകളുടെ സൗന്ദര്യം ഇങ്ങനെ ആയിരിക്കണം, സ്ത്രീകള്‍ ഈ വേഷം മാത്രമേ ധരിക്കാവൂ, ഈയൊരു കാര്യത്തിന് വേണ്ടിയാണ് സ്ത്രീകള്‍ വിവാഹം കഴിക്കുന്നത്, ഞങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ തന്നെ എല്ലായിപ്പോഴും പറയുന്നുണ്ട്.
ഞങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ തന്നെ തീരുമാനിച്ചോളാം. എനിക്കെന്റെ തീരുമാനങ്ങള്‍ എടുക്കാനുള്ള സാഹചര്യമാണ് വേണ്ടതെന്നും പ്രിയങ്ക ചോപ്ര പറയുന്നതാണ് സാമന്ത പങ്കുവെച്ച വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് സ്വയം തീരുമാനിക്കാനുള്ള കഴിവിനെ കുറിച്ചുള്ള ഈ വാക്കുകളാണ് സാമന്തയും തന്നെ വിമര്‍ശിക്കുന്നവരോട് പറയാന്‍ ഉദ്ദേശിച്ചതെന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്.
നാഗ ചൈതന്യയുമായിട്ടുള്ള വിവാഹശേഷം ഗ്ലാമറസ് റോളുകള്‍ ചെയ്യാതെ മാറി നില്‍ക്കുകയായിരുന്നു സാമന്ത. എന്നാല്‍ ബന്ധം വേര്‍പ്പെടുത്തിയതിന് പിന്നാലെ തന്നെ ഹോട്ട് ലുക്കില്‍ എത്തിയത് ആരാധകരെ ചൊടിപ്പിച്ചു. സാമന്തയുടെ ഡാന്‍സ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയെങ്കിലും ഈ ഗാനം പുരുഷന്മാരെ മോശക്കാരായി കാണിക്കുന്നു എന്ന ആരോപണം ഉയര്‍ന്ന് വന്നിരിക്കുകയാണ്.