കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ നി​ന്ന്  വീ​ണ് വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്ക്; വാ​തി​ലി​ലെ പൂ​ട്ട് ശ​രി​ക്ക് വീ​ണിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു


കാ​ട്ടാ​ക്ക​ട: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി​നി റോ​ഡി​ൽ തെ​റി​ച്ചു​വീ​ണു.​കാ​ട്ടാ​ക്ക​ട കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​രം സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ൽ നി​ന്നാ​ണ് മ​ല​യി​ൻ​കീ​ഴ് ഗേ​ൾ​സ് സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി വി​ന​യ എ​സ്.​ബി​ജു തെ​റി​ച്ചു​വീ​ണ​ത്.

ഇ​ന്ന​ലെ പൊ​ട്ട​ൻ​കാ​വി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ വി​ദ്യ​ർ​ഥി​നി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പൊ​ട്ട​ൻ കാ​വ് സ്റ്റോ​പ്പി​ൽ നി​റു​ത്തി ശേ​ഷം ബ​സ് മു​ന്നോ​ട്ടെ​ടു​ത്ത ഉ​ട​നെ​യാ​ണ് വി​ന​യ വാ​തി​ൽ തു​റ​ന്നു പു​റ​ത്തേ​ക്ക് വി​ദ്യാ​ർ​ഥി​നി വീ​ഴു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​നു​ശേ​ഷം കെ ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ ആ​രും വി​വ​രം അ​ന്വേ​ഷി​ക്കാ​ൻ എ​ത്തി​യി​ല്ലെ​ന്ന് ര​ക്ഷ​ക​ർ​ത്താ​വ് പ​റ​ഞ്ഞു.

ബ​സി​ലെ വാ​തി​ലി​ലെ പൂ​ട്ട് ശ​രി​ക്ക് വീ​ഴാ​ത്ത​താ​കാം അ​പ​ക​ട കാ​ര​ണം എ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​രാ​തി ന​ൽ​കു​മെ​ന്നു പൂ​വ​ച്ച​ൽ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ​കൂ​ടി​യാ​യ ര​ക്ഷ​ക​ർ​ത്താ​വ് ബി​ജു പ​റ​ഞ്ഞു.

Related posts

Leave a Comment