വെള്ളിമൂങ്ങ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആഘോഷമാക്കിയിരിക്കുകയാണ് കോഴിക്കോട്. നഗരത്തിലും മുക്കത്തുമായി ചിത്രീകരണം തുടരുന്ന സിനിമയില്‍ മോഹന്‍ലാലാണ് നായകന്. ഒരു തനിനാട്ടിന്‍പുറത്തുകാരന്റെ റോളിലാണ് ലാല്‍. അതുകൊണ്ട് തന്നെ കഥാപശ്ചാത്തലം നാല്ക്കവലയിലും ബസ് സ്റ്റാന്ഡുമൊക്കെയാണ്.
മോഹന്‍ലാല്‍ സ്വകാര്യ ബസില്‍ കയറുന്നതും സാദാ ചായക്കടയില്‍ ചായ കുടിക്കാനെത്തുന്നതുമൊക്കെ കാണാന്‍ നൂറുകണക്കിനാളുകളാണ് ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് ഒഴുകിയെത്തുന്നത്. കഴിഞ്ഞദിവസം കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ ഷൂട്ടിംഗ് നടന്നപ്പോള്‍ ഫാന്‍സുകാരുടെ തള്ളിക്കയറ്റമായിരുന്നു. പലരും പ്രിയതാരത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ മത്സരിച്ചതോടെ ഷൂട്ടിംഗ് പലതവണ മുടങ്ങിയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.