രക്തം ചിന്തിയ രാഷ്ട്രീയപ്പക!; അഞ്ചര വർഷത്തിൽ 47 രാഷ്ട്രീയക്കൊല; ആർഎസ്എസ് 17, സിപിഎം 14; രാ​​​ഷ്‌ട്രീയ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളിൽ മുന്നിൽ ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​

 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കഴിഞ്ഞ അഞ്ചര വർഷംകൊണ്ട് കേരളത്തിൽ രാഷ്‌ട്രീയ കൊലക്കത്തിക്ക് ഇരയായത് 47 പേർ. പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ കാ​​​ല​​​ത്തു സം​​​സ്ഥാ​​​ന​​​ത്തു രാ​​​ഷ്‌ട്രീ യ​​​ക്കൊ​​​ല​​​ക്ക​​​ത്തി​​​യി​​​ൽ പൊ​​​ലി​​​ഞ്ഞവരുടെ എണ്ണമാണിത്.

2016 മേ​​​യി​​​ൽ ഒ​​​ന്നാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​മേ​​​റ്റ​​​തു മു​​​ത​​​ൽ ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ൾ വ​​​രെ​​​യാ​​​ണി​​​ത്.

ക​​​ഴി​​​ഞ്ഞ അ​​​ഞ്ച​​​ര വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ൽ 47 പേർ കൊ​​​ല ചെ​​​യ്യ​​​പ്പെ​​​ട്ട​​​തി​​​ൽ 17 പേ​​​രും ബി​​​ജെ​​​പി-​​​ ആ​​​ർ​​​എ​​​സ്എ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണ്. 14 പേ​​​ർ സി​​​പി​​​എം, ഡി​​​വൈ​​​എ​​​ഫ്ഐ, എ​​​സ്എ​​​ഫ്ഐ​​​ക്കാ​​​രും 12 പേ​​​ർ കോ​​​ണ്‍​ഗ്ര​​​സ്, മു​​​സ് ലിം ​​​ലീ​​​ഗ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മാ​​​ണ്.

ബാ​​​ക്കി​​​യു​​​ള്ള​​​വ​​​ർ മ​​​റ്റു രാ​​​ഷ്‌ട്രീയ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​രും രാ​​​ഷ്‌ട്രീയ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ജീ​​​വ​​​ൻ പൊ​​​ലി​​​ഞ്ഞ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​മാ​​​ണ്. ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലാ​​​ണ് കൂ​​​ടു​​​ത​​​ൽ രാ​​​ഷ്‌ട്രീയ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളും ന​​​ട​​​ന്ന​​​ത്.

വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു മു​​​ൻ​​​പു ന​​​ട​​​ന്ന പ​​​ല പ്ര​​​മാ​​​ദ​​​മാ​​​യ കൊ​​​ല​​​പാ​​​ത​​​ങ്ങ​​​ളി​​​ലെ​​​യും മു​​​ഴു​​​വ​​​ൻ പ്ര​​​തി​​​കളെയും പി​​​ടി​​​കൂ​​​ടാ​​​ൻ ക​​​ഴി​​​യാ​​​ത്ത പോ​​​ലീ​​​സ് അ​​​നാ​​​സ്ഥ​​​യും സം​​​സ്ഥാ​​​ന​​​ത്തു അ​​​രും​​​കൊ​​​ല​​​ക​​​ൾ വ​​​ർ​​​ധി​​​ക്കാ​​​ൻ ഇ​​​ട​​​യാ​​​ക്കു​​​ന്നു.

എ​​​ൽ​​​ഡി​​​എ​​​ഫ് വ​​​ൻ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ അ​​​ധി​​​കാ​​​രം തി​​​രി​​​ച്ചു പി​​​ടി​​​ച്ച 2016 മേ​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വി​​​ജ​​​യാ​​​ഹ്ലാ​​​ദ പ്ര​​​ക​​​ട​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രാ​​​ഷ്‌ട്രീയ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ര​​​ണ്ടു പേ​​​ർ മ​​​രി​​​ച്ചി​​​രു​​​ന്നു.

ക​​​ണ്ണൂ​​​ർ കൂ​​​ത്തു​​​പ​​​റ​​​ന്പി​​​ൽ സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ സി.​​​വി. ര​​​വീ​​​ന്ദ്ര​​​നും തൃ​​​ശൂ​​​ർ കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​രി​​​ൽ ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ പ്ര​​​മോ​​​ദു​​​മാ​​​ണു വി​​​ജ​​​യാ​​​ഹ്ലാ​​​ദ പ്ര​​​ക​​​ട​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ മ​​​രി​​​ച്ച​​​ത്.

പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​മേ​​​റ്റ ശേ​​​ഷം 2016 മേ​​​യ് മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ വ​​​രെ മാ​​​ത്രം എ​​​ട്ടു പേ​​​ർ രാ​​​ഷ്‌ട്രീയ കൊ​​​ല​​​ക്ക​​​ത്തി​​​ക്ക് ഇ​​​ര​​​യാ​​​യി. 2017 ൽ ​​​രാ​​​ഷ്‌ട്രീയ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഒ​​​ൻ​​​പ​​​തു പേ​​​രും 2018 ൽ ​​​അ​​​ഞ്ചു പേ​​​രും മ​​​രി​​​ച്ചു.

2019 ൽ ​​​ആ​​​റു​​​പേ​​​രും 2020 ൽ ​​​ഒ​​​ൻ​​​പ​​​തു പേ​​​രു​​​ടെ ജീ​​​വ​​​നും രാ​​​ഷ്‌ട്രീയ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ പൊ​​​ലി​​​ഞ്ഞു.ഈ ​​​വ​​​ർ​​​ഷം ഇ​​​തു​​​വ​​​രെ രാഷ്‌ട്രീയ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളു​​​ടെ ഇ​​​ര​​​യാ​​​യ​​​ത് എ​​​ട്ടു പേ​​​രാ​​​ണ്.


കാ​​​സ​​​ർ​​​ഗോ​​​ഡ് പെ​​​രി​​​യ​​​യി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ ശ​​​ര​​​ത്‌​​​ലാ​​​ൽ, കൃ​​​പേ​​​ഷ് കൃ​​​ഷ്ണ​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​​പാ​​​ത​​​കം സം​​​സ്ഥാ​​​ന രാ​​​ഷ്‌ട്രീ യ​​​ത്തി​​​ൽ ഏ​​​റെ കോ​​​ളി​​​ള​​​ക്ക​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ച്ചി​​​രു​​​ന്നു.

ഇ​​​രു​​​വ​​​രെയും കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ സി​​​പി​​​എം നേ​​​താ​​​ക്ക​​​ളാ​​​ണു പ്ര​​​തി​​​പ്പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​ത്. ഇ​​​പ്പോ​​​ൾ ന​​​ട​​​ക്കു​​​ന്ന സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ സി​​​പി​​​എ​​​മ്മി​​​ന്‍റെ മു​​​ൻ എം​​​എ​​​ൽ​​​എ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ലെ പ​​​ങ്ക് അ​​​ന്വേ​​​ഷി​​​ച്ചു വ​​​രി​​​ക​​​യാ​​​ണ്.

2018ൽ ​​​എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ലെ എ​​​സ്എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ അ​​​ഭി​​​മ​​​ന്യു​​​വി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​വും കേ​​​ര​​​ളം ഏ​​​റെ ച​​​ർ​​​ച്ച ചെ​​​യ്തി​​​രു​​​ന്നു. കാ​​​ന്പ​​​സ് ഫ്ര​​​ണ്ട് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യി​​​രു​​​ന്നു അ​​​ഭി​​​മ​​​ന്യു വ​​​ധ​​​ക്കേ​​​സി​​​ൽ പ്ര​​​തി​​​പ്പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​ത്. കേ​​​സ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടും ഏ​​​റെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു.

Related posts

Leave a Comment