ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും കോവിഡ് കേസുകൾ കൂടുന്നു. ഞായറാഴ്ച ഡൽഹിയിൽ 107 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ആറു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ജൂൺ 25ന് ദേശീയ തലസ്ഥാനത്ത് ഒരു ദിവസം 115 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
രോഗബാധിതരുടെ എണ്ണം ഉയരുന്നതിനാൽ ഡൽഹിയിൽ കോവിഡ് പ്രാഥമിക കേന്ദ്രങ്ങൾ വീണ്ടും തുറക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, രാജ്യത്തെ പ്രതിവാര കേസുകൾ അൻപതിനായിരത്തിൽ താഴെയെത്തി. കഴിഞ്ഞ 19 മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.