തേ​ങ്ങ​ലു​ക​ൾ അ​ല​മു​റ​ക​ളാ​യി;  വ​ള്ളംമു​ങ്ങി മ​രി​ച്ച പോ​ലീ​സ് ഓ​ഫീ​സ​ർ​ക്കു ക​ണ്ണീ​രോ​ടെ വി​ട

അ​മ്പ​ല​പ്പു​ഴ: വ​ള്ളം മു​ങ്ങി​മ​രി​ച്ച പോ​ലീസു​കാ​ര​ൻ പു​ന്ന​പ്ര ആ​ലി​ശേ​രി​യി​ൽ കാ​ർ​ത്തി​ക​യി​ൽ ബാ​ലു (27) വി​ന് ജ​ന്മ​നാ​ട് ക​ണ്ണീ​രോ​ടെ വി​ട ന​ൽ​കി.

തി​രു​വ​ന​ന്ത​പു​രം എ​സ്എ​പി ക്യാ​മ്പി​ലെ ബ​ഹു​മ​തി​ക്കു ശേ​ഷം ഇ​ന്ന​ലെ ഉ​ച്ചക​ഴി​ഞ്ഞു മൂ​ന്നോ​ടെ​യാ​ണ് മൃ​ത​ദേ​ഹം പു​ന്ന​പ്ര​യി​ലെ വ​സ​തി​യി​ലെ​ത്തി​ച്ച​ത്.

ബാ​ലു​വി​ന്‍റെ ചേ​ത​ന​യ​റ്റ ശ​രീ​രം ഒ​രു നോ​ക്കു കാ​ണാ​ൻ നി​റ​മി​ഴി​ക​ളോ​ടെ​ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രു​മ​ട​ക്കം വ​ൻ​ജ​നാ​വ​ലി​യാ​ണ് കാ​ത്തു​നി​ന്ന​ത്.

പോ​ലീ​സ് ആം​ബു​ല​ൻ​സി​ൽ നി​ന്നും വി​റ​ങ്ങ​ലി​ച്ച ശ​രീ​രം ഇ​റ​ക്കു​മ്പോ​ൾ തേ​ങ്ങ​ലു​ക​ൾ അ​ല​മു​റ​ക​ളാ​യി മാ​റി. മാ​താ​വ് അ​നി​ല, പി​താ​വ് സു​രേ​ഷ്, സ​ഹോ​ദ​ര​ൻ ബി​നു എ​ന്നി​വ​രെ ആ​ശ്വ​സി​പ്പി​ക്കാ​ൻ ഏ​റെ പ​ണി​പ്പെ​ട്ടു. സ​ർ​ക്കാ​രി​ന്‍റെ പൂ​ർ​ണ ബ​ഹു​മ​തി​ക​ളോ​ടെ​യാ​ണ് സം​സ്ക്കാ​ര ച​ട​ങ്ങ് ന​ട​ന്ന​ത്.

സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​യ ബാ​ലു എ​സ്ഐ റാ​ങ്ക് ലി​സ്റ്റി​ലു​മു​ണ്ട്.

Related posts

Leave a Comment