ബ്ലീഡിംഗ് ഉണ്ടായാൽ എന്ത് ചെയ്യണമെന്ന് യൂട്യൂബ് പറഞ്ഞില്ല..! യൂ​ട്യൂ​ബ് നോ​ക്കി പ്ര​സ​വം; കു​ഞ്ഞ് മ​രി​ച്ചു, യു​വ​തി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

 

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ യൂ​ട്യൂ​ബ് നോ​ക്കി പ്ര​സ​വി​ച്ച യു​വ​തി​യു​ടെ കു​ഞ്ഞ് മ​രി​ച്ചു. യു​വ​തി​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ ആ​ര്‍​ക്കോ​ണ​ത്തി​ന​ടു​ത്തെ നെ​ടു​മ്പു​ളി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

28കാ​രി​യാ​യ ഗോ​മ​തി എ​ന്ന യു​വ​തി​യാ​ണ് യൂ ​ട്യൂ​ബ് വീ​ഡി​യോ നോ​ക്കി പ്ര​സ​വ​മെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ഭ​ര്‍​ത്താ​വ് ലോ​ക​നാ​ഥ​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ​ഹോ​ദ​രി​യു​ടെ സ​ഹാ​യ​വും ഇ​വ​ര്‍​ക്ക് ല​ഭി​ച്ചു.

ഡി​സം​ബ​ര്‍ 13നാ​യി​രു​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ ഇ​വ​ര്‍​ക്ക് പ്ര​സ​വ തീ​യ​തി പ​റ​ഞ്ഞി​രു​ന്ന​ത്. വേ​ദ​ന വ​രാ​ത്ത​തി​നാ​ല്‍ ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​തെ വീ​ട്ടി​ല്‍ വി​ശ്ര​മി​ച്ചു.

ശ​നി​യാ​ഴ്ച യു​വ​തി​ക്ക് പ്ര​സ​വ വേ​ദ​ന തു​ട​ങ്ങി. എ​ന്നാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​തെ യൂ ​ട്യൂ​ബ് നോ​ക്കി പ്ര​സ​വി​ക്കാ​നാ​യി​രു​ന്നു യു​വ​തി​യു​ടെ​യും ഭ​ർ​ത്താ​വി​ന്‍റെ തീ​രു​മാ​നം.

എ​ന്നാ​ല്‍ ഇ​വ​ര്‍​ക്ക് കാ​ര്യ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​നാ​യി​ല്ല. പ്ര​സ​വി​ച്ച​യു​ട​നെ കു​ഞ്ഞ് മ​രി​ക്കു​ക​യും യു​വ​തി അ​ബോ​ധാ​വ​സ്ഥാ​യി​ലാ​കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് യു​വ​തി​യെ വെ​ല്ലൂ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര്‍​ത്താ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts

Leave a Comment