വാഷിംഗ്ടൺ ഡിസി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ബാധിച്ച് അമേരിക്കയിൽ ഒരാൾ മരിച്ചു.
യുഎസിലെ ടെക്സസിലാണ് അൻപതുകാരന്റെ മരണം സ്ഥിരീകരിച്ചത്. വാക്സിൻ എടുക്കാത്തയാളാണ് മരിച്ചതെന്ന് ഹാരിസ് കൗണ്ടി പബ്ലിക് ഹെൽത്ത് അറിയിച്ചു.
അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ ഒമിക്രോണ്‍ മരണമാണിത്. വാക്സിന് എടുക്കാത്തവര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും വാക്സിന് എടുക്കണമെന്ന് കൗണ്ടി പബ്ലിക് ഹെൽത്ത് ജനങ്ങളോട് ആവശ്യപ്പെട്ടു.