ഇമോഷന്‍സ് വളരെ കൂളായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നയാളാണ് ലാലങ്കിള്‍. അത് അപ്പൂന്റെ പ്രകടനത്തിലുമുണ്ട്. ഒരു ഭയങ്കര ഒഴുക്കുണ്ട്.
വെറുതെ ഒരു സ്ഥലത്ത് കൈ വയ്ക്കുകയാണെങ്കിലും അതിനൊരു താളമുണ്ട് ലാലങ്കിളിന്. പ്രണവിനും അതേ പോലെ തന്നെയാണ്. കിരീടത്തിലൊക്കെ ലാലങ്കിൾ നടന്നു പോകുമ്പോള്‍ ബാക്ക്ഷോട്ടില്‍ പോലും ആ ഫീല്‍ കിട്ടുന്നത് അതുകൊണ്ടാണ്. എവിടെയൊക്കെയോ അതിന്റെ ശകലങ്ങള്‍ അപ്പൂന് കിട്ടിയിട്ടുണ്ട്.
ഒരു ഗ്ലോബൽ സിറ്റിസണെ പോലെ നടന്നുകൊണ്ടിരിക്കുകയാണ് അവൻ. മലയാളത്തിലേക്ക് വരികയും കൂടുതല്‍ ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യുകയും ചെയ്യുമ്പോള്‍ അത് തെളിഞ്ഞുവരുമെന്നാണ് തോന്നുന്നത്.
ഷൂട്ട് ചെയ്യുമ്പോള്‍ അപ്പൂന്റെ കുറെ നല്ല മൊമെന്റ്സ് ക്യാപ്ച്ചര്‍ ചെയ്യാന്‍ പറ്റിയിട്ടുണ്ട്. എനിക്ക് ഫീല്‍ ചെയ്യുന്നത് ഇതൊരു തുടക്കമാണ്. ഇതിന്റെ മുകളിലേക്ക് ആള് പോകും.-വിനീത് ശ്രീനിവാസൻ