ഭ​ർ​ത്താ​വും ഭ​ർ​ത്തൃ​വീ​ട്ടു​കാ​രും പീ​ഡി​പ്പി​ച്ചെ​ന്നു കാ​ട്ടി പ​രാ​തി നല്‍കിയിട്ട്‌ ഒ​രു മാ​സം ! നടപടിയെടുക്കാതെ പോലീസ്‌; യു​വ​തി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു

ചാ​ത്ത​ന്നൂ​ർ: ഭ​ർ​ത്താ​വും ഭ​ർ​ത്തൃ​വീ​ട്ടു​കാ​രും പീ​ഡി​പ്പി​ച്ചെ​ന്നു കാ​ട്ടി പ​രാ​തി ന​ല്കി ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും പ​ര​വൂ​ർ പോ​ലി​സ് ന​ട​പ​ടി എ​ടു​ക്കാ​ത്ത​തി​ൽ മ​നം​നൊ​ന്ത യു​വ​തി പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ കൈ ​ഞ​ര​മ്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു.

പ​ര​വൂ​ർ കു​റു​മ​ണ്ട​ൽ ച​രു​വി​ള വീ​ട്ടി​ൽ ഷാ​ജ​ഹാ​ൻ – സി​മി ദ​മ്പ​തി​ക​ളു​ടെ ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യാ​യ മ​ക​ൾ ഷം​ന​യാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്.

നാ​ല് വ​ർ​ഷം മു​ൻ​പാ​ണ് ഷം​ന​യെ കോ​ട്ട​പ്പു​റം സ്വ​ദേ​ശി​യാ​യ അ​നൂ​പ് വി​വാ​ഹം ചെ​യ്ത​ത്.

വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​ന്ന​ര വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ മു​ത​ൽ കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് നി​ര​ന്ത​രം പീ​ഡി​പ്പി​ച്ച് വ​രി​ക​യാ​യി​രു​ന്നു എ​ന്ന് യു​വ​തി പ​റ​യു​ന്നു.

ഇ​തി​നെ​തി​രേ കു​ടും​ബ​കോ​ട​തി​യി​ൽ കേ​സ് ന​ട​ന്നു വ​ര​വേ മ​ധ്യ​സ്ഥ ച​ർ​ച്ച​യി​ൽ ഇ​വ​ർ വീ​ണ്ടും ഒ​രു​മി​ച്ചു.

വീ​ണ്ടും പീ​ഡ​നം തു​ട​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​വ​ംമ്പ​ർ14- ന് ​പ​ര​വൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി.

അ​നൂ​പി​നും ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ളാ​യ ര​ണ്ട് സ്ത്രീ​ക​ൾ​ക്കും എ​തി​രേ​യാ​ണ് ഷം​ന പ​രാ​തി ന​ല്കി​യ​ത്.

എ​ന്നാ​ൽ അ​വ​ർ​ക്കെ​തി​രേ കേ​സ് എ​ടു​ക്കാ​തെ പ​രാ​തി​ക്കാ​രി​യാ​യ ഷം​ന​ക്കെ​തി​രേ എ​തി​ർ​ക​ക്ഷി​ക​ൾ ന​ല്കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ക്കു​ക​യും താ​ൻ ന​ല്കി​യ പ​രാ​തി പി​ൻ​വ​ലി​ച്ചി​ല്ലാ​യെ​ങ്കി​ൽ ത​നി​ക്കെ​തി​രേ ഭ​ർ​തൃ വീ​ട്ടു​കാ​രെ പീ​ഡി​പ്പി​ച്ചെ​ന്നു കാ​ട്ടി കേ​സെ​ടു​ക്കു​മെ​ന്നും പ​ര​വൂ​ർ പോ​ലീ​സ് പ​റ​ഞ്ഞ​താ​യി ഷം​ന ആ​രോ​പി​ക്കു​ന്നു.

ഇ​തി​നെ​തി​രേ ചാ​ത്ത​ന്നൂ​ർ എ​സി​പി​ക്കു പ​രാ​തി ന​ല്കി​യെ​ങ്കി​ലും അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ല്ലാ​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

പി​ന്നീ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ഡി​ജി​പി, മു​ഖ്യ​മ​ന്ത്രി എ​ന്നി​വ​ർ​ക്കെ​ല്ലാം പ​രാ​തി ന​ല്കി​യെ​ങ്കി​ലും ന​ട​പ​ടി​യാ​യി​ല്ല.

ഇ​ന്ന് വീ​ണ്ടും താ​ൻ ന​ല്കി​യ പ​രാ​തി​യെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ ഷം​ന​യോ​ട് പ​ര​വൂ​ർ സി​ഐ പ​രി​ഹ​സി​ക്കു​ന്ന ത​ര​ത്തി​ൽ സം​സാ​രി​ച്ചെ​ന്നും അ​തി​ൽ മ​നം നൊ​ന്താ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​തെ​ന്നും ഷം​ന പ​റ​യു​ന്നു.

ഷം​ന​യെ നെ​ടു​ങ്ങോ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും പി​ന്നീ​ട് മി​ക​ച്ച ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

Related posts

Leave a Comment