ദുബായി: ഐസിസി ടെസ്റ്റ് ക്രിക്കറ്റ് ബാറ്റർമാരുടെ പുതിയ റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഏഴാം സ്ഥാനത്ത്. ആഷസ് പരന്പരയിൽ മികച്ച പ്രകടനം തുടരുന്ന ഓസ്ട്രേലിയയുടെ മാർനസ് ലബുഷെയ്ൻ ഒന്നാം സ്ഥാനത്തെത്തി. ജോ റൂട്ടിനെ മറികടന്നാണ് ലബുഷെയ്ൻ ഒന്നാമതെത്തിയത്. രോഹിത് ശർമ അഞ്ചാം സ്ഥാനത്തു തുടരുന്നു.
ആദ്യമായാണു ലബുഷെയ്ൻ ഒന്നാം സ്ഥാനത്തെത്തുന്നത്. കരിയറിലെ ഏറ്റവും മികച്ച 912 പോയിന്റുമായാണ് ഓസീസ്താരം ഒന്നാമതെത്തിയത്.ആഷസ് പരന്പരയ്ക്കു മുന്പ് വരെ ലബുഷെയ്ൻ നാലാം സ്ഥാനത്തായിരുന്നു.
ബൗളർമാരുടെ റാങ്കിംഗിൽ ഇന്ത്യയുടെ രവിചന്ദ്രൻ അശ്വിൻ, ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിനു പിന്നിൽ രണ്ടാംസ്ഥാനത്തു തുടരുന്നു.