തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്തുമസ് കാരളിന് നിയന്ത്രണം ഏർപ്പെടുത്തിയെന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന് പോലീസ്.
അത്തരത്തിൽ നിയന്ത്രണങ്ങൾ ഒന്നും തന്നെ ഏർപ്പെടുത്തിയിട്ടില്ല. വ്യാജ വാർത്തകൾ നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണെന്ന് ഓർമിപ്പിക്കുന്നതായും കേരളാ പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു.
സംസ്ഥാനത്ത് രാത്രി പത്തിന് ശേഷം കരോളിനിറങ്ങിയാല്‍ കാരൾ സംഘത്തിലുള്ളവര്‍ അറസ്റ്റിലാവുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ സജീവമായ പ്രചാരണം നടന്നത്.
പത്രവാര്‍ത്തയോട് സമാനമായ ചിത്രമാണ് വ്യാപക പ്രചാരം നേടിയിട്ടുള്ളത്. ഇതിനെ തുടർന്നാണ് കേരളാ പോലീസ് വിശദീകരണവുമായി രംഗത്തെത്തിയത്.
https://www.facebook.com/keralapolice/ വാർത്തയുടെ സത്യം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക