വാരാണസി: സ്വന്തം മണ്ഡലമായ വാരാണസി സന്ദര്‍ശനത്തിനിടെ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പശുക്കളെ കുറിച്ച് സംസാരിക്കുന്നത് ചിലരെ സംബന്ധിച്ചിടത്തോളം എന്തോ കുറ്റം പോലെയാണ്. പക്ഷേ ഞങ്ങൾ പശുക്കളെ അമ്മയെപ്പോലെയാണ് ബഹുമാനിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
വാരണാസിയിൽ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശുക്കളേയും എരുമകളേയും കളിയാക്കുകയും അവരെക്കുറിച്ച് തമാശ പറയുകയും ചെയ്യുന്നവര്‍ രാജ്യത്ത് എട്ട് കോടിയോളം ആളുകളുടെ ഉപജീവന മാര്‍ഗം പശുക്കളാണെന്ന് മറക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ ക്ഷീരോത്പാദന മേഖലയെ ശക്തിപ്പെടുത്തുക എന്നത് സർക്കാരിന്റെ പ്രധാന കര്‍മ്മ പരിപാടികളില്‍ ഒന്നാണ്.
കഴിഞ്ഞ ആറ്, ഏഴ് വര്‍ഷകാലയളവില്‍ രാജ്യത്ത് ക്ഷീരോത്പാദന മേഖലയില്‍ 45 ശതമാനത്തോളം വളര്‍ച്ച നേടാനായെന്നും മോദി പറഞ്ഞു. വാരണാസിയിൽ 870 കോടി രൂപയുടെ 22 വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.