നി​ക്ഷാ​നി​ൽ നി​ന്ന് ആ​റ് മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്ന  പ്ര​തിയെ കുടുക്കി പോലീസ്; പ്ര​തി​യെ കുടുക്കാൻ സഹായിച്ചത് ആ ഒറ്റ കാരണം കൊണ്ട്


ക​ണ്ണൂ​ർ: നി​ക്ഷാ​ൻ ഇ​ല​ക്‌​ട്രോ​ണി​ക്സി​ന്‍റെ ഗോ​ഡൗ​ണി​ൽ ക​യ​റി ആ​റ് മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്ന പ്ര​തി അ​റ​സ്റ്റി​ൽ.
പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി മു​ന​വ​ർ ഖാ​നെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ സി​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യും സം​ഘ​വും ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ താ​വ​ക്ക​ര​യി​ൽ വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്.

ന​വം​ബ​ർ 29 നാ​യി​രു​ന്നു സം​ഭ​വം. നി​ക്ഷാ​ൻ ഇ​ല​ക്‌​ട്രോ​ണി​ക്സി​ന്‍റെ ഗോ​ഡൗ​ണി​ന്‍റെ മു​ക​ളി​ൽ ക​യ​റി ഷീ​റ്റ് മാ​റ്റി ഉ​ള്ളി​ൽ ക​യ​റി 6 മൊ​ബൈ​ൽ ഫോ​ൺ ക​വ​രു​ക​യാ​യി​രു​ന്നു.സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ടൗ​ൺ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് പ്ര​തി​യെ പോ​ലീ​സ് വ​ല​യി​ലാ​ക്കു​ന്ന​ത്. കൂ​ടാ​തെ മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ഐ​എം​ഇ ഐ ​ന​മ്പ​ർ പി​ന്തു​ട​ർ​ന്ന് മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

ആ​റ് ഫോ​ണു​ക​ളും ഇ​യാ​ളു​ടെ കൈ​യി​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​ഞ്ച് വ​ർ​ഷ​മാ​യി ഇ​യാ​ൾ ക​ണ്ണൂ​രി​ൽ താ​മ​സി​ച്ച് വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്യും. പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ എ​സ്ഐ ന​സീ​ബ്, എ​സ്ഐ അ​ജ​യ​ൻ,മ​ഹി​ജ​ൻ, ര​ജ്ഞി​ത്ത്, മി​ഥു​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment