ട്വിറ്ററിൽ നിന്നു ഭര്‍ത്താവും അമേരിക്കന്‍ ഗായകനുമായ നിക് ജൊനാസിന്റെ പേര് വെട്ടിയത് എന്തിനായിരുന്നു എന്നു വെളിപ്പെടുത്തി നടി പ്രിയങ്ക ചോപ്ര.
ട്വിറ്ററിലെ പേരുമായി സാമ്യമുളളതാക്കാന് വേണ്ടിയാണ് ഇന്‍സ്റ്റഗ്രാമില്‍ നിന്നും തന്റെ പേരിനൊപ്പമുളള ‘ജൊനാസ്’ ഒഴിവാക്കിയതെന്ന് താരം വ്യക്തമാക്കി. അടുത്തിടെ ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് പ്രിയങ്ക ചോപ്ര തുറന്നത്.
എനിക്കൊന്നും അറിയില്ല. ട്വിറ്ററിലെ എന്റെ പേരുപോലെ തന്നെയാക്കാന്‍ വേണ്ടിയാണ് ഇന്‍സ്റ്റഗ്രാമില്‍ നിന്നും ജൊനാസ് എന്ന പേര് ഒഴിവാക്കിയത്. തുടര്‍ന്നുണ്ടായ ചര്‍ച്ചകളെല്ലാം ഞാന്‍ നേരത്തെ ഊഹിച്ചതാണ്.
ഇതൊക്കെ ആളുകള്‍ വലിയ കാര്യമായി കണക്കാക്കുന്നതിനെ രസകരമായാണു ഞാന്‍ കാണുന്നത്. ഇത് സമൂഹമാധ്യമമാണ്. പ്രിയ സുഹൃത്തുക്കളേ ദയവായി ഒന്നു ശാന്തമാകൂ- എന്നാണ് പ്രിയങ്ക പറഞ്ഞത്.
ബോളിവുഡ് താരം പ്രിയങ്ക തന്റെ പേരില്‍ നിന്ന് ഭര്‍ത്താവും അമേരിക്കന്‍ പോപ്പ് ഗായകനുമായ നിക് ജൊനാസിന്റെ പേര് വെട്ടി മാറ്റിയത് സോഷ്യല്‍ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു.
തന്റെ പുതിയ സിനിമയായ മാട്രിക്സിന്റെ പോസ്റ്റര്‍ പ്രിയങ്ക ഷെയര്‍ ചെയ്തത് പ്രിയങ്കചോപ്ര എന്ന അക്കൗണ്ടില്‍ നിന്നാണ്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് പ്രിയങ്കയും നിക്കും വിവാഹം കഴിച്ചത്.
ഭര്‍ത്താവിനൊപ്പം യുഎസിലാണ് പ്രിയങ്ക ചോപ്രയുടെ താമസം. എന്നാല്‍ ഇപ്പോള്‍ ഇവര്‍ വേര്പിരിയുന്നതായുള്ള അഭ്യൂഹങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.
പ്രിയങ്ക തന്റെ ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നും നിക്കിന്റെ കുടുംബപേരായ ജോനസ് നീക്കിയതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം