ചികിത്സയില്ലാത്ത ചര്‍മ രോഗം തനിക്കുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി യാമി ഗൗതം.
കെരാട്ടോസിസ് പിലാരിസ് എന്ന ചികിത്സയില്ലാത്ത ചര്‍മ രോഗം തനിക്കുണ്ടെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ യാമി തന്റെ ആരാധകരെ അറിയിച്ചത്.
കൗമാരകാലത്താണ് തനിക്ക് ഈ അസുഖം പിടിപെട്ടതെന്ന് ഇന്‍സ്റ്റാഗ്രാമില്‍ യാമി കുറിച്ചു. ഈ രോഗം പ്രകടമാക്കുന്ന ചില എഡിറ്റ് ചെയ്യാത്ത ചിത്രങ്ങളും നടി പങ്കുവച്ചു.
തൊലി പുറത്ത് തിണര്‍പ്പും മുഖക്കുരു പോലത്തെ ചെറിയ കുരുക്കളും ഉണ്ടാക്കുന്ന ചര്‍മരോഗമാണ് കെരാട്ടോസിസ് പിലാരിസ്.