അമ്പലപ്പുഴ: കടുത്ത മത്സ്യക്ഷാമം മൂലംജില്ലയുടെ തീരദേശ മേഖലകൾപട്ടിണിയിലേക്ക്.
കഴിഞ്ഞ രണ്ടു മാസങ്ങൾക്ക് മുമ്പു അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമുണ്ടായ ന്യൂനമർദ്ദ വ്യതിയാന സാഹചര്യമാണ് ഇപ്പോഴും നിലനിൽക്കുന്നത്.
കാറ്റും കോളുമില്ലെങ്കിലും കടലിൽ പോകുന്ന വള്ളങ്ങൾക്ക് ഒരു കുട്ട മത്സ്യം പോലും കിട്ടുന്നില്ലെന്നുള്ളതാണ് മത്സ്യ തൊഴിലാളികളെ ആശങ്കയിലാഴ്ത്തുന്നത്.
സാധരണ ക്രിസ്മസ് നാളുകളിൽ ചില വള്ളങ്ങൾക്കെങ്കിലും സുലഭമായി മത്സ്യം ലഭിക്കാറുണ്ടായിരുന്നു . ഇപ്രാവശ്യംഅതുമുണ്ടായില്ല.
കരൂർ അഞ്ചാലും കാവിലാണ് കഴിഞ്ഞ ഒരു വർഷമായി വള്ളങ്ങൾ അടുക്കുന്ന ചന്ത പ്രവർത്തിക്കുന്നത്.
ജില്ലയുടെ വിവിധ തീരദേശങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വള്ളങ്ങളാണ് ഇവിടെ നിന്ന് കടലിൽ പോയിരുന്നത്.
എന്നാൽ പുലർച്ചെ മുതൽ കടൽ അരിച്ചു പെറുക്കിയിട്ടും അധ്വനം മാത്രമാണ് മിച്ചമെന്ന് തൊഴിലാളികൾ പറയുന്നു.
ദിനംപ്രതി കുതിച്ചുയരുന്ന പെട്രൊൾഡീസൽ വില വർധനയും. ഇതിനിടെയിലാണ് മത്സ്യ ബന്ധനം നടത്തുന്നത്. എന്നാൽ മത്സ്യം കിട്ടാതായതോടെ വൻ കടക്കെണിയിലായിരിക്കുകയാണ് ഭൂരിഭാഗം വള്ളമുടമകളും..
ജില്ലയുടെ തീരദേശത്ത് മത്സ്യം കുറഞ്ഞതോടെ വിപണി കീഴടക്കുന്നത് ഇതര സംസ്ഥാനത്തു നിന്നെത്തുന്ന മത്സ്യമാണ്. ഇതിനാകട്ടെ തീ വിലയും.
സ്രാവ്, നെമ്മീൻ, കേര, ചൂര തുടങ്ങിയ മത്സ്യങ്ങൾക്ക് കിലോയ്ക്ക് 400 രൂപ വരെ വിലയായി. കഴിഞ്ഞ ക്രിസ്തുമസ് ദിവസം സ്രാവിന് 600 രൂപയായിരുന്നു.
ആന്ധ്ര, മംഗലാപുരം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിൽ മത്സ്യമെത്തുന്നത്. ഇത് ആഴ്ചകൾ പഴക്കമുള്ളതും. രാസവസ്തുക്കൾ കലർന്നതുമാണെന്ന ആക്ഷേപമുണ്ട്.
എന്തായാലും വിപണിയിൽ ഇപ്പോൾ മൽസ്യത്തിന് പൊള്ളുന്ന വിലയായിരിക്കുകയാണ്