ലോക്ക്ഡൗണ്‍ സമയത്ത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ 1300 കിലോമീറ്റര്‍ യാത്ര ചെയ്ത് ഇന്ത്യയിലെത്തി പാക്കിസ്ഥാന് യുവാവ്.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ബഹവല്‍പൂര്‍ ജില്ലാ സ്വദേശിയായ മുഹമ്മദ് അമീര്‍ എന്ന ഇരുപതുകാരനാണ് ഈ സാഹസം കാട്ടിയത്.
ഒടുവില്‍ രാജസ്ഥാന് അതിര്‍ത്തിയില്‍ വെച്ചു ഇയാളെ പോലീസ് പിടിക്കുകയായിരുന്നു. കാമുകിയെ കാണാനുളള ആഗ്രഹം കൊണ്ടാണ് ഇത്തരമൊരു സാഹസത്തിനു മുതിര്‍ന്നതെന്നു ഇയാള്‍ പോലീസിനോടു പറഞ്ഞു.
മുംബൈ സ്വദേശിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച അമീര്‍ ഇന്ത്യന്‍ വിസയക്കായി അപേക്ഷിച്ചിരുന്നു എന്നാല്‍ അപേക്ഷ നിരസിക്കപ്പെട്ടതോടെയാണ് കാമുകിയെ കാണാന്‍ സാഹസത്തിനു മുതിര്‍ന്നത്.
പ്രത്യേക അന്വേഷണ സംഘത്തിന്റെ സഹായത്താല്‍ മുംബെയിലെത്തി പെണ്‍കുട്ടിയെ കണ്ടെത്തുകയും അമീറിന്റെ അവകാശവാദം ശരിയാണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു.
ഡിസംബര്‍ മൂന്നിനാണ് അമീര്‍ മാതാപിതാക്കള്‍ അറിയാതെ നാടുവിട്ടത്. ഇയാള്‍ക്കെതിരെ നിയമലംഘനത്തിനും മറ്റു കുറ്റങ്ങള്‍ക്കുമെതിരെ കേസെടുത്തു.