ഏ​റ്റ​വും തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ളം! ദു​ബാ​യ് വീ​ണ്ടും ഒ​ന്നാ​മ​ത്

ദു​ബാ​യ്: ലോ​ക​ത്ത് ഏ​റ്റ​വും അ​ധി​കം രാ​ജ്യാ​ന്ത​ര യാ​ത്ര​ക്കാ​ര്‍ ക​ട​ന്നു പോ​കു​ന്ന വി​മാ​ന​ത്താ​വ​ളം എ​ന്ന ബ​ഹു​മ​തി നി​ല​നി​ർ​ത്തി ദു​ബാ​യ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം.

ല​ണ്ട​നി​ലെ ഹീ​ത്രൂ വി​മാ​ന​ത്താ​വ​ള​ത്തി​നെ പി​ന്നി​ലാ​ക്കി​യാ​ണ് ദു​ബാ​യ് ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി​യ​ത്. ഏ​വി​യേ​ഷ​ൻ ക​ൺ​സ​ൾ​ട്ട​ൻ​സി​യാ​യ ഒ​എ​ജി യു​ടെ ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്.

ദു​ബാ​യ് 35,42,886 സീ​റ്റു​ക​ളു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ 25,06,259 സീ​റ്റു​ക​ളു​മാ​യി ല​ണ്ട​ൻ ര​ണ്ടാ​മ​തെ​ത്തി.

ആം​സ്റ്റ​ർ​ഡാം, പാ​രീ​സ് ചാ​ൾ​സ് ഡി ​എ​യ​ർ​പോ​ർ​ട്ട്, ഇ​സ്താം​ബൂ​ൾ, ഫ്രാ​ങ്ക്ഫ​ർ​ട്ട്, ദോ​ഹ, മ​ഡ്രി​ഡ്, ന്യൂ​യോ​ർ​ക്ക്, മി​യാ​മി എ​ന്നി​വ​യാ​ണ് ആ​ദ്യ പ​ത്തി​ൽ ഇ​ടം പി​ടി​ച്ച മ​റ്റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ.

ഏ​ഴാം സ്ഥാ​ന​ത്താ​യി​രു​ന്ന ആം​സ്റ്റ​ർ​ഡാം മൂ​ന്നാ​മ​തെ​ത്തി​യ​താ​ണ് പ്ര​ധാ​ന നേ​ട്ടം. അ​തേ​സ​മ​യം, 36-ാമ​തു​ള്ള മി​യാ​മി പ​ത്താം സ്ഥാ​ന​ത്തേ​ക്ക് കു​തി​ച്ചെ​ത്തി.

Related posts

Leave a Comment